query_builder Sun May 17 2020 9:06 AM
visibility 1
2015-ല്‍ പിന്നോക്ക വികസന വകുപ്പിന്റ സര്‍ക്കാര്‍ മിനുട്‌സില്‍ ചേര്‍ത്തു പരിഹാരം കാണാന്‍ തീരുമാനം എടുക്കുകയും ചെയ്തിരുന്നു.

തിരൂര്‍:കേരളത്തിലെ പതിനായിരക്കണക്കിന് കുംഭാരന്മാര്‍ ജാതി സര്‍ട്ടിഫിക്കറ്റ് കിട്ടാതെ വില്ലേജുകളിലും താലൂക്ക് ഓഫീസുകളിലും അലയുന്നു.ഇത് മൂലം അടുത്ത അധ്യയന വര്‍ഷത്തില്‍ വിദ്യാഭ്യാസത്തിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജോലിക്കും മറ്റു സര്‍ക്കാര്‍ തല സഹായ പദ്ധതി ആവശ്യങ്ങള്‍ക്കും കുംഭാരന്‍ എന്ന ജാതി സര്‍ട്ടിഫിക്കറ്റ്‌ലഭിക്കാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. അധികാരികളെ സമീപീക്കുമ്പോള്‍ ഈ സമുദായക്കാരുടെ മാതാപിതാക്കളുടെ ജാതി തെളിയിക്കുന്ന രേഖകള്‍ ആവശ്യപ്പെടുമ്പോള്‍ ആദി ആന്ധ്ര, കുശവന്‍ കുടുംബി, കൂസ, ഗോസങ്കി തുടങ്ങിയ പേരിലും.2015-ല്‍ പിന്നോക്ക വികസന വകുപ്പിന്റ സര്‍ക്കാര്‍ മിനുട്‌സില്‍ ചേര്‍ത്തു പരിഹാരം കാണാന്‍ തീരുമാനം എടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, നാലു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ശാശ്വത പരിഹാരം ഇതുവരെ വന്നിട്ടില്ല. കുംഭാരന്മാരെ കുറിച്ച് ഈ പ്രശ്‌നങ്ങളുന്നയിച്ച് മുഖ്യമന്ത്രിക്ക് കേരള കുംഭാര സമുദായ സഭ വിശദമായ പരാതി ഓണ്‍ലൈനില്‍ നല്‍കി. കേരള കുംഭാര സമുദായ സഭ ഓണ്‍ലൈന്‍ മീറ്റിംഗില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ബാബു കക്കോടി അധ്യക്ഷനായി.സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത്കുമാര്‍, സംസ്ഥാന ട്രഷറര്‍ രാജു ചേളാരി തുടങ്ങിയവര്‍ പങ്കെടുത്തു.