query_builder Thu May 21 2020 8:17 AM
visibility 3

കണ്ണൂർ: മലയാളത്തിന്റെ നടൻ മോഹൻലാലിന് പിറന്നാൾ ആശംസയുമായി മന്ത്രി ഇ പി ജയരാജൻ.ഫോണിലൂടെയാണ് മന്ത്രി ചെന്നൈയിലെ വീട്ടിൽ കഴിയുന്ന താരത്തിന് അറുപതാം പിറന്നാൾ ആശംസ നേർന്നത്. മോഹൻലാലുമായി തനിക്ക് സഹോദരതുല്യമായ ബന്ധമാണുള്ളതെന്നും നേരിട്ട് കണ്ട് പിറന്നാൾ ആശംസ നേരാൻ ആഗ്രഹമുണ്ടെങ്കിലും കൊ വിഡ് നിയന്ത്രണമുള്ളതിനാൽ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ കുറിച്ചു.ഹാസ്യമായാലും ഗൗരവമായാലും ഏതു വേഷവും ഒരേ പോലെ അവതരിപ്പിക്കാൻ ശേഷിയുള്ള ഇന്ത്യയിലെ മികച്ച നടൻമാരിൽ ഒരാളാണ് മോഹൻലാലെന്നും മലയാളികൾക് പ്രിയങ്കരമായ ഒരു പാട് വേഷങ്ങൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി ഇ.പി ജയരാജൻ തന്റെ ആശംസാ സന്ദേശത്തിൽ പറഞ്ഞു.