news bank logo
KANHANGAD LIVE
5

Followers

query_builder Wed May 27 2020 5:08 AM

visibility 22

സുഭിക്ഷകേരളം പദ്ധതിയിൽ പങ്കാളികളാകാൻ നീലേശ്വരത്തെ സഹകരണ സ്ഥാപനങ്ങളും

കാഞ്ഞങ്ങാട് : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നീലേശ്വരം നഗരസഭയിൽ പുതിയതായി 125 ഏക്കർ സ്ഥലത്ത് കൃഷി ആരംഭിക്കുവാൻ നീലേശ്വരത്തെ സഹകരണ സ്ഥാപനങ്ങൾ തയ്യാറെടുക്കുന്നു

നീലേശ്വരം സർവീസ് സഹകരണ ബാങ്ക് 50 ഏക്കർ സ്ഥലത്ത് പുതുതായി കൃഷിയിറക്കാൻ കർഷകർക്ക് സാമ്പത്തിക സഹായം ചെയ്യുവാനും അതോടൊപ്പം സ്വന്തമായി കടിഞ്ഞിമൂല യിൽ കൃഷിയിറക്കുവാനു മാണ് ഉദ്ദേശിക്കുന്നത്.  നീലേശ്വരം ബ്ലോക്ക് അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻറ് കോപ്പറേറ്റീവ് സൊസൈറ്റി നീലേശ്വരത്തും പരിസരപ്രദേശത്തും ആയി ചുരുങ്ങിയത് 50 ഏക്കർ സ്ഥലത്ത് നേരിട്ട് പുതുതായി കൃഷി ആരംഭിക്കും

 നീലേശ്വരം അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നാഗച്ചേരി വയലിലും മറ്റു സ്ഥലങ്ങളിലും ആയി 15 ഏക്കർ സ്ഥലത്ത് പുതുതായി കൃഷി ചെയ്യുവാൻ ഏർപ്പാടുകൾ ചെയ്യും

 ഇതോടൊപ്പം നീലേശ്വരം നഗരസഭയുടെ അധീനതയിലുള്ള ചെറ പുറത്തും കോട്ടപ്പുറത്തുള്ള അഞ്ച് ഏക്കർ സ്ഥലത്ത് കാർഷിക കോളേജിലെ യും കൃഷി വകുപ്പിനെയും സഹകരണത്തോടെ വിത്തുകളും നടീൽ വസ്തുക്കളും ഉൽപാദിപ്പിക്കും കാർഷിക കോളേജിന്റെ സഹകരണത്തോടെ കരുവാച്ചേരി ഫാമിൽ 5 ഏക്കർ സ്ഥലത്ത് വിത്തു ഉൽപാദിപ്പിക്കുവാൻ നേരത്തെ തീരുമാനമെടുത്തു.

ഇന്നു ചേരുന്ന നഗരസഭാ തല കാർഷിക വികസന സമിതി യോഗത്തിൽ പുതുതായി കൂടുതൽ സ്ഥലത്ത് കൃഷി വ്യാപിപ്പിക്കുന്നതിന് കുറിച്ച് തീരുമാനമെടുക്കാനും മറ്റു വിശദാംശങ്ങൾ തയ്യാറാക്കുവാനും നഗരസഭയുടെ വികസന സമിതി തീരുമാനിച്ചു.  യോഗത്തിൽ നഗരസഭാ ചെയർമാൻ പ്രൊഫസർ കെ പി ജയരാജൻ അധ്യക്ഷത വഹിച്ചു വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ കുഞ്ഞികൃഷ്ണൻ അംഗങ്ങളായ കെ വി സുധാകരൻ കെ വി ഗീത മാധവി കൃഷി ഓഫീസർ കെ എസ് ഷിജോ സീനിയർ വെറ്റിനറി സർജൻ വി വി പ്രദീപ് കുമാർ ക്ലർക്ക് ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.

Related News
No content available

No content available

Latest News
news bank logo

© Copyright 2020

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward