news bank logo
Swale Mannarkkad News Round Up
3

Followers

query_builder Fri May 29 2020 4:14 PM

visibility 1

ലളിതം സുന്ദരം: സന്ദേശമായി 'KEEPമര്യാദ' ഹ്രസ്വ ചിത്രം

മണ്ണാർക്കാട്:ലോക്ക് ഡൗണിനിടെ ഹ്രസ്വ ചിത്രവുമായി ഒരുകൂട്ടം കലാകാരന്മാർ. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പൂർണമായും പാലിച്ച് ഓരോരുത്തരും അവരവരുടെ വീടുകളിൽ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ചിത്രീകരണം നടത്തിയത്‌.  KEEP മര്യാദ

എന്നാണ് ചിത്രത്തിന്‍റെ പേര്. 

പണ്ട് പുലികളായ ഭർത്താക്കന്മാർ ഇപ്പോൾ ലോക്ക്ഡൗൺ കാലത്ത് എലികളായോ

എന്ന ചോദ്യമുയർത്തുന്നതാണ് ചിത്ര വിശേഷം.

ഈ ലോക്ക്ഡൗൺ കാലത്ത് ഇറങ്ങിയഹ്രസ്വചിത്രങ്ങളിൽ ശ്രീജിത്ത്കൃഷ്ണൻസംവിധാനം ചെയ്ത 'KEEPമര്യാദ' എന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചു പറ്റുന്നതും പ്രമേയ വ്യത്യസ്തത കൊണ്ടാണ്.

കേരളാ മുഖ്യമന്ത്രിയുടെ ശബ്ദ ശകലത്തോടൊപ്പം ചിത്രീകരിച്ച ഈ കൊച്ചുചിത്രത്തിൽ കലാകാരന്മാർക്കൊപ്പം സിനിമാനടൻ  കൂട്ടിക്കൽ ജയചന്ദ്രനും പങ്കുചേരുന്നുണ്ട്. കൊറോണ കാലത്ത് നമ്മൾ പാലിക്കേണ്ട മര്യാദകളെപറ്റി കണ്ണൂർ സ്വദേശിയും ചിത്രത്തിലെഅഭിനേതാവുമായ ശ്രീനിവാസന്റെ വിഷയം നർമ്മത്തിലൂടെ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞു. ജിതിൻരാജ് ആണ് എഡിറ്റർ. 

കോഴിക്കോടിന്റെ തനതായ കലാകാരൻ സതീഷ് അമ്പാടിയും അഭിനേതാവായുണ്ട്.

നടന്മാരും എഡിറ്ററും ചെയ്യേണ്ടകാര്യങ്ങളും ഷോട്ടുകളുടെ മാതൃകയും വാട്ട്‌സ്ആപ്പ് വഴി അയച്ചുകൊടുത്ത് ദീഘനേരം ഫോണിലൂടെ വിശദീകരിച്ചുമാണ് ചിത്രീകരണം പലയിടങ്ങളിലായി പൂർത്തിയാക്കിയത്.

ഇന്നത്തെ ദുസ്ഥിതിയിൽ ഓരോരുത്തരും മറ്റുള്ളവർക്ക് രക്ഷകരാകണം.പ്രതിരോധങ്ങൾ നാം തന്നെതീർക്കണം.അനീതിക്കെതിരെ പോരാടാനും അതിജീവനം പ്രസരിപ്പിക്കാനും കലയെ കൂടി ഉപയോഗിക്കണം.

ചിത്രംസ്വീകാര്യമായതിൽ സന്തോഷമുണ്ടെന്ന് ചിത്രത്തിന്റെ തിരകഥാകൃത്തും അഭിനേതാവുമായ കോഴിക്കോട് മാങ്കാവ് സ്വദേശി ജീത്തുകേശവ് പറഞ്ഞു.ചിത്രം കഴിഞ്ഞ ദിവസം യുട്യൂബിൽ റിലീസ് ചെയ്തു. 

Related News
No content available

No content available

Latest News
news bank logo

© Copyright 2020

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward