news bank logo
NEWS BANK
13

Followers

query_builder Fri Jun 12 2020 7:52 AM

visibility 2

കൊച്ചിയില്‍ എയര്‍ടെല്‍ സിം കാര്‍ഡുകള്‍ വീട്ടിലെത്തിച്ച് നല്‍കുന്നു

സ്പര്‍ശന രഹിത പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ഡെലിവറിക്കും ഇന്‍സ്റ്റലേഷനും വേണ്ട പരിശീലനം എല്ലാ എയര്‍ടെല്‍ ഫീല്‍ഡ് ടീമുകള്‍ക്കും നല്‍കിയിട്ടുണ്ട്.

കൊച്ചി: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആളുകളെ സുരക്ഷിതമായി വീട്ടിലിരിക്കാന്‍ പ്രോല്‍സാഹിപ്പിച്ചുകൊണ്ട് രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപറേറ്റര്‍മാരിലൊന്നായ എയര്‍ടെല്‍ കൊച്ചിയിലെ ഉപഭോക്താക്കള്‍ക്ക് പുതിയ 'സഹായ സേവനങ്ങള്‍' വാഗ്ദാനം ചെയ്യുന്നു.നഗരത്തിലെ റീട്ടെയില്‍ സ്റ്റോറുകള്‍ പലതും തുറന്നിട്ടുണ്ടെങ്കിലും സ്പര്‍ശന രഹിത പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് എയര്‍ടെല്‍ സിം കാര്‍ഡുകള്‍ ഉപഭോക്താക്കളുടെ വീട്ടിലെത്തിച്ചു കൊടുക്കുന്നത്. കൂടാതെ ബ്രോഡ്ബാന്‍ഡ്, ഡിടിഎച്ച് കണക്ഷനുകളും തടസങ്ങളൊന്നും കൂടാതെ ലഭ്യമാക്കുന്നുണ്ട്.വീട്ടില്‍ സേവനം ആവശ്യമുള്ളവര്‍ക്കായി പ്രത്യേക സഹായ സേവനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും ഉപഭോക്താക്കളുടെ വീടുകളിലേക്ക് എത്തുന്നതില്‍ സന്തോഷമേയുള്ളുവെന്നും അത്, സിം കാര്‍ഡായാലും ബ്രോഡ്ബാന്‍ഡായാലും ഡിടിഎച്ചായാലും എല്ലാം വീട്ടിലെത്തിച്ചു തരുമെന്നും എയര്‍ടെല്‍ സിഇഒ ഗോപാല്‍ വിറ്റല്‍ പറഞ്ഞു. സ്പര്‍ശന രഹിത പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ഡെലിവറിക്കും ഇന്‍സ്റ്റലേഷനും വേണ്ട പരിശീലനം എല്ലാ എയര്‍ടെല്‍ ഫീല്‍ഡ് ടീമുകള്‍ക്കും നല്‍കിയിട്ടുണ്ട്.എയര്‍ടെല്‍ ഡിജിറ്റല്‍ ചാനലുകള്‍ കൂടുതല്‍ ലളിതമാക്കിയിട്ടുണ്ട്. മൊബൈല്‍/ടിവി അനായാസം റീചാര്‍ജ് ചെയ്യാം, ബില്ലുകള്‍ അടയ്ക്കാം, എവിടെ നിന്നു വേണമെങ്കിലും പുതിയ സേവനങ്ങള്‍ ആവശ്യപ്പെടാം അല്ലെങ്കില്‍ പരാതി നല്‍കാമെന്നും അദേഹം പറഞ്ഞു.രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു തുടങ്ങിയതോടെ കൂടുതല്‍ അനിശ്ചിതാവസ്ഥയാണ് കാണുന്നതെന്നും ആളുകള്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷയില്‍ ഇപ്പോഴും ആശങ്കപ്പെടുന്നുവെന്നും ഒപ്പം വരുമാനത്തെയും തൊഴിലിനെയും കുറിച്ചും ആകുലപ്പെടുന്നുവെന്നും ഗോപാല്‍ വിറ്റല്‍ പറഞ്ഞു.

ഈ അനിശ്ചിതാവസ്ഥയിലും ആരും വിനിമയത്തിന്റെ കാര്യമോര്‍ത്ത് ആശങ്കപ്പെടരുതെന്ന് എയര്‍ടെല്‍ ഉറപ്പാക്കുന്നു. കണക്റ്റീവിറ്റി ഉറപ്പാക്കാന്‍ എയര്‍ടെല്‍ പല നടപടികളും കൈകൊണ്ടിട്ടുണ്ട്. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷയ്ക്കായും നടപടികളെടുത്തിട്ടുണ്ട്. ''സൂപ്പര്‍ ഹീറോസ്'' എന്ന പരിപാടിയിലേക്ക് 10 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ എന്റോള്‍ ചെയ്തു കഴിഞ്ഞെന്നും ഇവരെല്ലാം ലക്ഷങ്ങളെ കണക്റ്റഡായി രിക്കാന്‍ സഹായിക്കുന്നുണ്ടെന്നും അദേഹം കൂട്ടിചേര്‍ത്തു. നിങ്ങള്‍ക്ക് ആരെയെങ്കിലും ഞങ്ങളുടെ സേവനം ലഭ്യമാക്കുന്ന തിനായി അല്ലെങ്കില്‍ ബില്ലുകള്‍ അടയ്ക്കുന്നതിനായി, റീചാര്‍ജ് ചെയ്യുന്നതിനായി സഹായിക്കണമെന്നുണ്ടെങ്കില്‍ സൂപ്പര്‍ ഹീറോസ് ലഭ്യമാണെന്നും വിറ്റല്‍ പറഞ്ഞു.





Related News
No content available

No content available

Latest News
news bank logo

© Copyright 2020

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward