query_builder Thu Jun 25 2020 1:41 PM
visibility 6
പുല്ലൂറ്റ് ഗവ: എല്‍.പി.സ്‌കൂളില്‍ പി.ടി.എ യുടെ നേതൃത്വത്തില്‍ ആയിരുന്നു പരിപാടി.
പുല്ലൂറ്റ് ഗവ: എല്‍.പി.സ്‌കൂളില്‍ പി.ടി.എ യുടെ നേതൃത്വത്തില്‍ മാസ്‌ക് വിതരണവും ആടിനെ കൈമാറലും നടന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാലയത്തിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മാസ്‌ക് വിതരണം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന സെക്രട്ടറി രമ്യ ഷാജി, അനിത മനോജ് എന്നിവരാണ് വിദ്യാര്‍ത്ഥികള്‍ക്കമുള്ള മാസ്‌ക് തയ്യാറാക്കിയത്.
ഇതോടൊപ്പം വിദ്യാലയത്തിലെ നിര്‍ധന കുടുംബങ്ങളുടെ ആരോഗ്യ-സാമ്പത്തി ശാക്തീകരണം ലക്ഷ്യമാക്കിയുള്ള 'കാരുണ്യ പര്‍വ്വം' പദ്ധതിയുടെ ഭാഗമായി ഒരു കുട്ടിക്ക് ആടിനെ കൈമാറി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കൊടുങ്ങല്ലര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ഹണി പീതാംബരന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ.എ നൗഷാദ് അധ്യക്ഷന വഹിച്ചു. ഹെഡ്മിസ്ട്രസ് എം.ജി പ്രമീള, സ്റ്റാഫ് സെക്രട്ടറി സജിത ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.