query_builder Tue Jun 30 2020 3:44 AM
visibility 4

ഒരു കറുത്ത ഫോൺ, നമ്പർ ഡയൽ ഒരു ഒരു വിരലിട്ട് വലത്തോട്ട് തിരിച്ച്, അവസാനത്തിലെത്തിയിട്ട് കൈ ഒഴിവാക്കി...
ഷൗക്കത്ത് ആരാമ്പ്രം
ഇന്ന് എത്ര ക്ലബ്ബുകൾ, എന്തെല്ലാം സൗകര്യങ്ങൾ, പറഞ്ഞ് വരുന്നത് 1988 ലെ പരീക്ഷാ ഫലമറിഞ്ഞ കഥയാണ്. ആ കാലത്ത് ആരാബ്രത്ത് ആകെയുള്ളത് MK ഉസൈൻ ഹാജിയുടെ 251 ഫോൺ ആണ്. ഒരു കറുത്ത ഫോൺ, നമ്പർ ഡയൽ ഒരു ഒരു വിരലിട്ട് വലത്തോട്ട് തിരിച്ച്, അവസാനത്തിലെത്തിയിട്ട് കൈ ഒഴിവാക്കി, വീണ്ടും ഉത്ഭവ സ്ഥാനത്ത് എത്തിയതിന് ശേഷം അടുത്ത നമ്പർ ഡയൽ ചെയ്യണം. 7ാം ക്ലാസിൽ പഠിക്കുമ്പോൾ ചെയ്ത ഒരു ഫോൺ അനുഭവമേ ഈയുള്ളവനന്നുള്ളൂ. ഉമ്മ ചോദിച്ചു ഇന്നറിയുമോ, രാത്രി ആരാമ്പ്രത്ത് പോയി നോക്കി, ആരോട് എന്ത് ചോദിക്കും മടങ്ങിപ്പോന്നു. ഉറക്കില്ല, രാവിലെ ചായ കുടിച്ച പാടെ വീണ്ടും ഉസ്സയിൻ ക്കായിയുടെ കടയ്ക്ക് മുൻപിൽ, അമ്മാവൻ റിസൾട്ട് അറിഞ്ഞാൽ ആരാമ്പ്രത്ത് ആകെയുള്ള 251 ലേക്ക് വിളിക്കും. മൊയ്തീൻ ക്കായിന്റെ ബാർബർ ഷാപ്പിന്റെ മുൻപിലുള്ള പലകയിലിരിക്കും, ഫോണടിയുന്നുണ്ടോയെന്നതാണ് ശ്രദ്ദ . ഉച്ഛക്ക് ഭക്ഷണം കഴിക്കാൻ വീട്ടിൽ വന്നു, വീണ്ടും ആരാമ്പ്രം. പക്ഷെ ഉസൈൻക്കായി ഭക്ഷണം കഴിച്ച് വന്നില്ല, വീണ്ടും കാത്തിരിപ്പ്, ഉമ്മ വീട്ടിൽ പോയിരിക്കും കുറച്ച്, ഉടനെ ആരാമ്പ്രം . നിരാശയായിരുന്നു ഫലം. വൈകുന്നേരം ആലിക്കാക്ക വന്നപ്പോൾ റിസൾട്ട് അറിഞ്ഞു. ഫസ്റ്റ് ക്ലാസുണ്ട്, ഡിസ്റ്റിംഗ്ഷൻ കിട്ടാത്ത വിഷമം ഉണ്ടായെങ്കിലും, വീട്ടിലേക്കോടി, ഉമ്മയോട് പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞ് മാർക്കറിഞ്ഞു , 446 മാർക്ക്, പക്ഷെ ദേവഗിരി കോളേജിൽ പ്രീഡിഗ്രി സയൻസിന് കിട്ടാൻ അത് മതിയായി. അന്നനുഭവിച്ച ആ ടെൻഷനും, സന്തോഷവും വാക്കുകളിൽപറഞ്ഞറിയിക്കാനാകാത്തതാണ്.