news bank logo
സ്വലേ.കൽപ്പറ്റ
20

Followers

query_builder Sun Jul 19 2020 9:06 AM

visibility 26

മൈസൂർ മലപ്പുറം പുതിയ ദേശീയ പാത .: വന്യമൃഗ ശല്യ പ്രതിരോധ ആക്ഷൻ കമ്മിറ്റി സ്വാഗതം ചെയ്തു.


കാട്ടിക്കുളം


കേന്ദ്ര സർക്കാർ ,ഭാരത് മാല ,പദ്ധതിയിൽ മൈസൂരുവിൽ നിന്നും വനമേഘല ഒഴിവാക്കി, ഗോണി കുപ്പ, കുട്ട, അപ്പ പാറ, പനവല്ലി പയ്യംപള്ളി വഴി കൽപറ്റയിലേക്ക് എത്തുന്ന ദേശിയ പാത തികച്ചും വന്യ മൃഗ സങ്കേതങ്ങൾക്ക് വെളിയിലൂടെയാണ്. നാഗർ ഹോള നാഷണൽ പാർക്കിലുടെ എന്നെല്ലാം ചില പത്രവാർത്തകൾ കണ്ടു. തെറ്റിദ്ധാരണ ജനകമാണ്. വന മേഘലയായ അബരു , ദേവന്നൂർ, ഒഴിവാക്കി ഗോണി .കുപ്പ ,കുട്ട, അപ്പ പാറ, പനവല്ലി വഴിയാണ് പുതിയ അലൈമെന്റ്. തികച്ചും ജനവാസ മേഘലയാണ്. തിരുനെല്ലി പഞ്ചായത്തിലെ തോൽപെട്ടി മുതൽ ഇരുബു പാലം വരെ പന്ത്രണ്ടു കിലോമീറ്റർ വനമേഘല ഒഴിവാകുമ്പോൾ വന്യ മൃഗ ങ്ങൾക്ക് സ്വര്യ വിഹാരത്തിനു ള്ള തടസം തീർത്തും ഒഴിവാകുന്നു. നിലവിലെ റോഡ് നാഗർ ഹോ ള മോഡലിൽ നില നിർത്ത നാകും. വന്യ മൃഗങ്ങളുടെ സ്വ ര്യ വിഹാരത്തിന്നു തടസ്സം വരുമ്പോഴാണ് അവർ ജനവാസ മേഘലയിൽ ഇറങ്ങുന്നതും അക്രമ സക്തരാവുന്ന തും. ഇക്കാര്യം ഞങ്ങൾ കേന്ദ്ര , കേരള സർക്കാരുകളെ ബോധ്യപ്പെടുത്തിയിരുന്നു. കഴിഞ്ഞ മുപ്പത്തി എട്ടു വർഷത്തിനിപ്പുറം എൺപത്തി ആറ് മനുഷ്യർ കൊല്ലപെട്ട പഞ്ചായത്താണ്. ഇതോടു കൂടി പഞ്ചായത്തിലെ വന്യമൃഗ ശല്യം പൂർണമായും അവസാനിക്കും എന്ന ഭി പ്രായം ഇല്ല. മറ്റ് നടപടി കൾ കൂടി ഉണ്ടാകണം.പുതിയ ദേശീയ പാത വരുന്ന തോടു കൂടി വയനാടിന്റെ മുഖശ്ചായ മാറും. ഈ റോഡ് വരുന്നതോടു കൂടി മറ്റ് ഏതെങ്കിലും മേഘലയിലെ റോഡ് തടസ്സപെടുത്തണമെന്ന അഭിപ്രായം ഞങ്ങൾക്കില്ല. യാത്രാ സ്വാതന്ത്ര്യവും വികസനവും എല്ലാവർക്കും വേണമെന്ന അഭിപ്രായമാണ്. നിർദിഷ്ട റയിൽ പാതയും ഇതേ റൂട്ടിൽ വരാനുള്ള നടപടിയും സ്വീകരിക്കണമെന്ന് യോഗം ആവശ്യപെട്ടു. ചെയർമാൻ ടി.സി.ജോസഫ് അധ്യക്ഷത വഹിച്ചു. നാസ്സർ ബാവലി, ആർ. സുകുമാരൻ ,  ടി.സന്തോഷ് കുമാർ , ആർ. ജയചന്ദൻ എന്നിവർ പ്രസഗിച്ചു. കെ.അനന്തൻ നമ്പ്യാർ സ്വാഗതം പറഞ്ഞു.

Related News
No content available

No content available

Latest News
news bank logo

© Copyright 2020

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward