query_builder Thu Aug 27 2020 12:58 PM
visibility 38
കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്തിലെ പതിയാശ്ശേരിയിൽ ഒരു കുടുംബത്തിലെ പന്ത്രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇവർ ഉൾപ്പടെ കൊടുങ്ങല്ലൂരിൽ പതിനെട്ട് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
മൂന്ന് വയസ്സുള്ള ആൺകുട്ടി മുതൽ അറുപത്തിയഞ്ച് വയസ്സുള്ള പുരുഷൻ വരെ ഇക്കൂട്ടത്തിലുണ്ട്.
കൊവിഡ് ബാധിച്ചകുടുംബാംഗവുമായുണ്ടായ സമ്പർക്കത്തിലാണ് ഇവർക്ക് രോഗം പിടിപെട്ടത്.
ശ്രീനാരായണപുരം പഞ്ചായത്തിലെ പടിഞ്ഞാറെ വെമ്പല്ലൂരിൽ പൂർണ്ണ ഗർഭിണിയായ യുവതി,
എടവിലങ്ങ് പഞ്ചായത്തിൽ കേരളത്തിന് പുറത്ത് നിന്നും എത്തി ക്വാറൻ്റൈനിൽ കഴിഞ്ഞിരുന്ന രണ്ട് പേർ, ശാന്തിപുരം സ്വദേശി (39), എറിയാട് സ്വദേശികൾ (35,37) എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.