query_builder Sat Sep 12 2020 3:09 PM
visibility 11

നാദാപുരം: തൂണേരി ഗ്രാമപഞ്ചായത്തിലെ വെള്ളൂർ നോർത്ത് പതിനൊന്നാം വാർഡിൽ ഒന്നാം ഘട്ട ടാറിംഗ് പ്രവൃത്തി പൂർത്തീകരിച്ച തയ്യുള്ളതിൽ മുക്ക് - കൊച്ചേന്റെ വിട മുക്ക് റോഡ് നാദാപുരം എം.എൽ.എ ഇ.കെ വിജയൻ ഉദ്ഘാടനം ചെയ്തു . തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി.സി തങ്ങൾ അധ്യക്ഷനായി . വാർഡ് മെമ്പർ പി .സുരേഷ് കുമാർ . വാർഡ് വികസന സമിതി കൺവീനർ വി.കെരജീഷ് , സി കെ അരവിന്ദാക്ഷൻ , ശ്രീജിത്ത് മുടപ്പിലായി , പി.കെ.സി ഹമീദ് ,ഇ.കെ രാജൻ ,ചന്ദ്രൻ കരിയിലാട്ട് ഐ.വി ലീല ഫസൽ മാട്ടാൻ , പി.ചാത്തു എ.കെ,ബാലകൃഷ്ണൻ, രാജൻ പയേരി സംബന്ധിച്ചു. തൂണേരി ഗ്രാമപഞ്ചായത്ത് 2019 _20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപയും എം.എൽ.എ ഫണ്ടിൽ അനുവദിച്ച നാല് ലക്ഷം രൂപയും ഉൾപ്പെടെ 9 ലക്ഷം രൂപ ചെലവിട്ടാണ്റോഡ് ഒന്നാംഘട്ട പ്രവൃത്തി പൂർത്തീകരിച്ചത് .