query_builder Tue Sep 15 2020 5:06 PM
visibility 32
ചരമം /ഐശ്വര്യ മനോഹരൻ (16)
തലശ്ശേരി : ചുണ്ടങ്ങാപ്പൊയിൽ യംഗ്സ്റ്റാർ സാംസ്കാരിക വേദിക്ക് സമീപം അശ്വതിയിൽ ഐശ്വര്യ മനോഹരൻ (16) നിര്യാതയായി. കുനിയിൽ മാക്കുറ്റി മനോഹരൻ (സൗദി)- അർച്ചന എന്നിവരുടെ മകളാണ്.സഹോദരി : അശ്വിനി.
നിരവധി വേദികളിൽ ഗാനം ആലപിച്ച പൊന്ന്യം ചുണ്ടങ്ങാ പ്പൊയിലിലെ കൊച്ചു ഗായികയായ ഐശ്വര്യ മനോഹരൻ അസുഖബാധിതയായി ചികിത്സയിലായിരുന്നു. ഐശ്വര്യ യുടെ അകാല നിര്യാണത്തിൽ അഡ്വ. എ.എൻ.ഷംസീർ എം.എൽ.എ അനുശോചിച്ചു. അനുശോചന യോഗത്തിൽ ബാലസംഘം കണ്ണൂർ ജില്ലാ കമ്മറ്റിയംഗം അക്ഷയ് രവീന്ദ്രൻ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മറ്റിയംഗം ഭാസ്ക്കരൻ കൂരാറത്ത് , ചോതാവൂർ ഹൈസ്ക്കൂൾ ഹെഡ് മാസ്റ്റർ കെപി. ജയരാജൻ, കെ. മോഹനൻ, എൻ.പി. ശശിധരൻ എന്നിവർ സംസാരിച്ചു.