query_builder Sat Nov 14 2020 3:02 PM
visibility 932

കുന്ദമംഗലം: കാറിലെത്തിയ സംഘം സ്കൂട്ടർ യാത്രക്കാരനെ തടഞ്ഞു നിർത്തി പണം അപഹരിച്ചു. ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് കുന്ദമംഗലം പെരിങ്ങൊളം റോഡ് വഴി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കൊടുവള്ളി സ്വദേശി അബ്ദുൽ നാസറിനെ കാറിലെത്തിയ സംഘം എം എൽഎ റോഡിൽ വെച്ച് സ്കൂട്ടർ തടഞ്ഞുവെച്ച് പണം കവർന്നത്. ഇദ്ദേഹത്തിൻ്റെ കൈയിലുണ്ടായിരുന്ന നാൽപ്പതിനായിരം രൂപയിൽ ഇരുപത്തിയൊന്നായിരം രൂപ മോഷ്ടാക്കൾ കൈക്കലാക്കി ഇദ്ദേഹം ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടിയതോടെ മോഷ്ടാക്കളിൽ മൂന്നു പേർ കാറിൽ കയറി രക്ഷപ്പെട്ടു. ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഓപ്പ് ഉരുളി രാജേഷിനെയാണ് കുന്ദമംഗലം പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. മറ്റു പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.