query_builder Sun Nov 15 2020 1:20 AM
visibility 6
കനറാ ബാങ്കിന്റെ തലസ്ഥാനത്തെ 13 ശാഖകൾ പൂട്ടും.
തിരുവനന്തപുരം: സിൻഡിക്കറ്റ് ബാങ്ക് ലയനത്തിന്റെ തുടർച്ചയായി കനറാ ബാങ്കിന്റെ തലസ്ഥാനത്തെ 13 ശാഖകൾ പൂട്ടും. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ ശാഖകൾ പൂട്ടുന്നത്. സംസ്ഥാനത്തെ 90 ശാഖകളാണ് മൊത്തത്തിൽ പൂട്ടുന്നത്. നിർത്തലാക്കുന്ന ശാഖകളും അതു ലയിപ്പിക്കാനുള്ള ശാഖകളും ഉൾപ്പെടുത്തി സർക്കുലർ തിരുവനന്തപുരം സർക്കിൾ ഓഫീസിൽ എത്തി.
300 മീറ്റർമുതൽ ഒന്നരക്കിലോമീറ്റർവരെ അകലമുള്ള ബ്രാഞ്ചുകൾ ലയിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. തിരുവനന്തപുരം മുട്ടത്തറയിലെ ബ്രാഞ്ച് ഒന്നരക്കിലോമീറ്റർ അകലെ പെരുന്താന്നി ബ്രാഞ്ചിലാണ് ലയിപ്പിക്കുക. ആദ്യഘട്ടത്തിൽ പൂട്ടുന്ന ശാഖകളിലെ ജീവനക്കാരെ മറ്റു ശാഖകളിലേക്ക് വിന്യസിപ്പിക്കുമെങ്കിലും തുടർന്ന് വിആർഎസും താൽക്കാലികക്കാരെ പിരിച്ചുവിടലും ഉണ്ടാകുമെന്ന ആശങ്കയിലാണ് ജീവനക്കാ