query_builder Sun Nov 15 2020 7:56 AM
visibility 19
നെയ്യാറ്റിന്‍കര ഗോപന്‍’ ആയി മോഹൻലാൽ
തിരുവനന്തപുരം: ’വില്ലനു’ ശേഷം ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രം കോമഡിക്കും ആക്ഷനും പ്രാധാന്യമുള്ള ഒന്നാണ്.പേരില്‍ വ്യത്യസ്തതയുള്ള ഒരു കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ‘നെയ്യാറ്റിന്‍കര ഗോപന്‍’ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. ‘നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. കറുത്ത നിറത്തിലുള്ള ഒരു വിന്‍റേജ് ബെന്‍സ് കാറിലാണ് ഗോപന്‍റെ സഞ്ചാരം. ഏറെ പ്രാധാന്യത്തോടെയാണ് ഈ വാഹനം സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. ‘രാജാവിന്‍റെ മകനി’ലൂടെ ഹിറ്റ് ആയ ഫോണ്‍ നമ്പരാണ് കാറിനും നല്‍കിയിരിക്കുന്നത്- 2255.