query_builder Thu Nov 12 2020 7:13 AM
visibility 108
ഒരു വിഭാഗം ലീഗുകാർ ഔദ്യോഗിക സ്ഥാനാർത്ഥികെതിരെ വിമതയെ രംഗത്തിറക്കി

തിരുന്നാവായ: ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡിൽ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ നീക്കം ശക്തമാക്കി മുസ്ലിം ലീഗിൽ ഒരു വിഭാഗം. ഇതിൻ്റെ ഭാഗമായി നേരത്തെ ലീഗിൻ്റെ സ്ഥാനാർത്ഥിത്വത്തിലേക്ക് പരിഗണിച്ചിരുന്ന വനിതയെ തന്നെ രംഗത്തിറക്കിയാണ് ഔദ്യോഗിക സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ അണിറയിൽ ശ്രമങ്ങൾ നടത്തുന്നത്. പഞ്ചായത്തിലെയും വാർഡിലെയും
ചില ഉന്നത നേതാക്കളുടെ മൗനാനുവാദം ഇതിന് പിന്നിലുണ്ടത്രേ.
കഴിഞ്ഞ ദിവസം ചേർന്ന വാർഡ് തലയോഗത്തിൽ നഫീസ കുറ്റിപ്പറമ്പിലിനെ സ്ഥാനാർത്ഥിയായി തെരെഞ്ഞടുത്തിരുന്നു. കുടുംബശ്രീ പ്രവർത്തകയായ വനിതയെ ഒരു വിഭാഗം ലീഗ് നേതാക്കൾ സ്ഥാനാർത്ഥത്തിലേക്ക് ഉയർത്തി കാട്ടിയത്. എന്നാൽ വാർഡ് യോഗത്തിൽ ഇവരെ തളളി. യോഗത്തിൽ ലീഗ് പ്രവർത്തകർ നഫീസയെ പൂർണമായും പിന്തുണച്ചു.ഇതോടെ നഫീസയെ ഔദ്യോഗിക സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.ഇതിന് തൊട്ടു പിന്നാലെ ഈ കുടുംബശ്രീ പ്രവർത്തകയെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ രംഗത്തിറക്കി മറു വിഭാഗം കളി തുടങ്ങി. സാധാരണക്കാരായ മുസ്ലിം ലീഗ് പ്രവർത്തകർ തെരെഞ്ഞടുത്ത ലീഗ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ പാർട്ടിയിൽ ചിലർ ശ്രമങ്ങൾ ആരംഭിച്ചതിൻ്റെ തെളിവാണ് വിമതയുടെ രംഗ പ്രവേശനം. പാർട്ടി സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കുന്നവരെയും വിമതരെ രംഗത്തിറക്കുന്നവരും ലീഗിൽ ഉണ്ടാകില്ലെന്ന് സംസ്ഥാന - ജില്ലാ നേതൃത്വങ്ങൾ പ്രഖ്യാപിക്കുമ്പോഴും നാണം കെട്ട കളിയുമായി ചിലർ മുന്നോട്ട് പോകുന്നതിൽ പാർട്ടി പ്രവർത്തകർ അസംതൃപ്തിയിലാണ്.
വാർഡ് തല തെരഞ്ഞെടുപ്പ് പ്രചാരണം സ്ഥാനാർഥികൾക്ക് ഒരു എളുപ്പവഴി വോട്ടർമാരിലേക്ക് നേരിട്ടെത്താം. വിവരങ്ങൾ അറിയാം