query_builder Fri Nov 13 2020 7:18 AM
visibility 187
കോവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു.
ചേലക്കര: കോവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു. പഴയന്നൂർ കല്ലേപ്പാടം കായാം പൂവ്വത്തിങ്കൽ പരേതനായ ബാഷയുടെ ഭാര്യ ആമിന ബിവി (67) യാണ് മരിച്ചത്. കഴിഞ്ഞ നാലാം തിയതി പനിയും , ജലദോഷത്തെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അന്നു തന്നെ നടത്തിയ കോവിഡ് ടെസ്റ്റിന്റെ ഫലം പോസിറ്റീവായിരുന്നു. നില വഷളായതിനെ തുടർന്ന് വ്യാഴാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. മക്കൾ :ഹൈദ്രാലി, സുലൈഖ, നൂറുമുഹമ്മദ്, ഖാലിദ് മരുമക്കൾ : സീനത്ത് , സ്വാലിഹ്, ഹസീന, റീമ .
ഖബറടക്കം വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് കായാംപൂവ്വം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടത്തുന്ന ഖബറടക്കത്തിന് എസ്.കെ.എസ്.എസ്.എഫിന്റെ സന്നദ്ധ സേവന വിഭാഗമായ വിഖായ നേതൃത്വം നൽകും