query_builder Sun Nov 22 2020 9:57 AM
visibility 28
തലശ്ശേരി നഗരസഭയിൽ എൽ.ഡി എഫ് സ്ഥാനാർത്ഥിക്ക് എതിരില്ല
തലശ്ശേരി : നഗരസഭ 21 -ാം വാർഡായ മമ്പള്ളി ക്കുന്നിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.സിന്ധു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫ് സ്ഥാനാർത്ഥി പി.ശ്യാമളയുടെ പത്രി കയിൽ നിർദ്ദേശകൻ്റെ പേരിൽ വ്യാജ ഒപ്പിട്ടതാണ് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വിനയായത്. പത്രികയിൽ നിർദേശകനായ കോൺഗ്രസ്സ് പ്രവർത്തകൻ്റെ പേരാണ് എഴുതിയതെങ്കിലും അദ്ദേഹം അറിഞ്ഞിരുന്നില്ലെന്നാണ് പറയുന്നത്. തൻ്റെ പേരിൽ വ്യാജ ഒപ്പിട്ടതിൽ നടപടി ആവശ്യ പ്പെട്ട് ന്യൂ മാഹി പോലീസിൽ പരാതി നല്കിയതോ ടെ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പത്രിക പിൻവ ലിക്കേണ്ടി വന്നു.ഇതോടെയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി സിന്ധു ജയിച്ചത്.ഈ വാർഡിൽ ബി.ജെ.പി ക്കോ മറ്റു പാർട്ടികൾക്കാ സ്ഥാനാർ ത്ഥികൾ മൽസര രംഗത്തുണ്ടായിരുന്നില്ല.
