query_builder Fri Nov 20 2020 11:45 AM
visibility 5

പാലക്കാട്: സാമൂഹ്യ പ്രവര്‍ത്തകനും, വ്യാപാരിയുും എം.എ.പ്ലൈ ഫൗണ്ടേഷന്‍
എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ നിഖില്‍ കൊടിയത്തൂരിനെ ജേസിഐ ഇന്ത്യ ദേശീയ അദ്ധ്വക്ഷന്‍ അനീഷ് സി മാത്യൂ ആദരിച്ചു. ജേസിഐ ഇന്ത്യ ഫൗണ്ടേഷന് നല്‍കിയ സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് തിരൂര്‍ സി സോണ്‍ റിസോര്‍ട്ടില്‍ വെച്ച് നടന്ന ജേസിഐ മീറ്റില്‍ വെച്ച് നിഖിലിനെ ആദരിച്ചത്. ചടങ്ങില്‍ മേഖലാ പ്രസിഡന്റ് ദീപേഷ് നായര്‍, മുന്‍മേഖലാ
പ്രസിഡന്റ് സി.പി. അബ്ദുല്‍ സലാം, ജേസിഐ ഇന്ത്യ ഫൗണ്ടേഷന്‍ കോ ഓര്‍ഡിനേറ്റര്‍
സാജിദ് പി തുടങ്ങിയവര്‍ സംബന്ധിച്ചു.
രണ്ടുപതിറ്റാണ്ടിലതികമായി ജേസിഐ പ്രസ്ഥാനത്തില്‍ നിസ്വര്‍ത്ഥ സേവനം ചെയ്തു
വരുന്ന നിഖില്‍ കൊടിയത്തൂര്‍ 2020 ലെ ജേസിഐ ഇന്ത്യ ഫൗണ്ടേഷന്‍ സ്റ്റാര്‍ മെമ്പറാണ്.
ഇപ്പോള്‍ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകള്‍ ഉള്‍പ്പെടുന്ന മേഖല 21 ന്റെ സോണ്‍
ഓഫീസറായി പ്രവര്‍ത്തിച്ചുവരുന്നു.