query_builder Wed Nov 25 2020 2:38 AM
visibility 44
ചെറുതോണി:അജ്ഞാത വാഹനമിടിച്ച് കാട്ടുമൃഗം അംഗം കൊല്ലപ്പെട്ടു. മൂലമറ്റം പുളിയന്മല സംസ്ഥാനപാതയിൽ പൈനാവ് എ ആർ ക്യാമ്പിന് സമീപം പുലർച്ചെ ആണ് അപകടം. അപകടത്തിൽ ഇടയായ വാഹനം തിരിച്ചറിഞ്ഞിട്ടില്ല. വനമേഖലയായ ഇവിടെ അടുത്തിടെ റോഡ് ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്തിരുന്നു. അമിതവേഗതയിലെത്തിയ വാഹനം ആവാം അപകടം നടത്തിയതെന്നാണ് നിഗമനം. വനം വകുപ്പുദ്യോഗസ്ഥർ സ്ഥലത്തെത്തി.