query_builder Wed Nov 25 2020 5:56 AM
visibility 5
നിലമ്പൂർ: മലയോരത്തെ ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന വിവിധ പ്രദേശങ്ങളിൽ ജിയോളജിക്കൽ സർവേസംഘം പരിശോധന നടത്തി.2019 ൽ ഉരുളും പ്രളയവും തകർത്ത പോത്ത് കല്ല് പഞ്ചായത്തിലെകവളപ്പാറ, പാതാർ, മലാംകുണ്ട് എന്നിവിടങ്ങളിൽ സംഘം വിശദ പരിശോധന നടത്തി.
ആദ്യ പരിശോധനാ റിപ്പോർട്ടിൽ ഉൾപ്പെടാതിരുന്ന മേഖലയിലെ സാമൂഹിക പ്രവർത്തകർ ഹൈക്കോടതിയിൽ നൽകിയ പരാതിയെ തുടർന്ന് കോടതിയുടെ നിർദ്ദേശപ്രകാരമാണ് വീണ്ടും പരിശോധനക്കെത്തിയത്. ഇവിടങ്ങളിൽ എല്ലാ മഴക്കാലത്തും ജീവരക്ഷാർത്ഥം സാധന സാമഗ്രികൾ കെട്ടി പറുക്കി വാടക വീടുകളിലേക്ക് താമസം മാറുന്ന കുടുംബങ്ങളുടെ ദുരിതാവസ്ഥ വിവരണങ്ങൾക്കതീതമാണ്.
2019 ആഗസ്റ്റിലുണ്ടായ കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തത്തിൽ 59 പേർ വിസ്മൃതിയിലായിരുന്നു.സംഭവത്തെ തുടർന്നു് പ്രദേശം വാസയോഗ്യമാണോ എന്നറിയുന്നതിന് സർക്കാർ നിർദേശ പ്രകാരം ജിയോളജി വകുപ്പ് പരിശോധന നടത്തിയിരുന്നു.കവളപ്പാറ ദുരന്തഭൂമിയുടെ നിശ്ചിത പരിധിയിലുള്ള കുടുംബങ്ങൾ ഒഴിഞ്ഞു പോകണം എന്നായിരുന്നു ജിയോളജി അധികൃതർ നിർദ്ദേശിച്ചത്.എന്നാൽ പാതാർ, മലാംകുണ്ട്, മുരുകാഞ്ഞിരം, തുടിമുട്ടി, പനങ്കയം തുടങ്ങി കുടിയേറ്റ മേഖലകളിൽ സംഘം പരിശോധന നടത്തിയതുമില്ല. തുടർന്നാണ് നാട്ടുകാർ ഹൈക്കോടതിയെ സമീപിച്ചത്.
ഇസാക്കിന്റെ ഇതിഹാസം" O T T പ്ലാറ്റ് ഫോമിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിൽ.മലയാളത്തിലെ ആദ്യത്തെ O T T പ്ലാറ്റ് ഫോം NEESTREAM ഡൗൺലോഡ് ചെയ്യൂ.
ജിയോളജിസ്റ്റ് സുബേഷ്, സോയിൽ കൺസർവേറ്റീവ് ഓഫീസർ സൗധ, മിനറൽ റവന്യൂ ഓഫീസർ പ്രവീൺ കുമാർ, സോയിൽ കൺസർവേറ്റീവ് വർക്ക് സൂപ്രണ്ട് ജസീൽ, പോത്തുകൽ സ്പെഷ്യൽ വില്ലേജ് ഓഫീസർ ശ്രീനിവാസൻ എന്നിവരാണ് പരിശോധക സംഘത്തിലുണ്ടായിരുന്നത്.