query_builder Fri Nov 27 2020 4:34 AM
visibility 8
സുൽത്താൻ ബത്തേരി: വനംവകുപ്പ് അധികൃതർ നൽകുന്ന ഉറപ്പുകൾ പാലിക്കപ്പെടുന്നില്ലന്നും അത് ഗോത്രവിഭാഗക്കാരണെങ്കിൽ തീരെയും നടക്കില്ലന്നതിന്റെയും തെളിവാണ് രതീഷിന്റെ ജീവിതം സമൂഹത്തോട് പറയുന്നത്. മൂന്ന് വർഷം മുമ്പ് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ രതീഷിന് വനംവകുപ്പിൽ സ്ഥിരം ജോലി നൽകാമെന്ന് അധികൃതർ നൽകിയ ഉറപ്പാണ് ഇതുവരെ പാലിക്കപെടാത്തത്.
2017 ജൂൺ 19നാണ് രതീഷിനെയും അമ്മയെയും കാട്ടാന ആക്രമിച്ചത്. രാത്രി വീടിന്റെ ചുമരിൽ എന്തോ തട്ടുന്ന ശബ്്ദം കേട്ട് പുറത്തിറങ്ങിയ രതീഷിനെ കോലായിലിൽവെച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ രതീഷിന്റെ വലതുനെഞ്ചിൽ കൊമ്പിറങ്ങി. രതീഷിന്റെ നിലവിളി കേട്ട് ഓടിയെത്തിയ അമ്മ ലീലയെയും കാട്ടാന ആക്രമിച്ചു. തുടർന്ന് ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാസങ്ങൾ നീണ്ട ചികിത്സയ്ക്കുശേഷമാണ് രതീഷിന് ജീവിതത്തിലേക്ക് തിരികെവരാൻ സാധിച്ചത്. ആക്രമണത്തിൽ നിസാര പരുക്കകളായിരുന്നു അമ്മയ്ക്ക് സംഭവിച്ചത്. ഇതിനിടെ രതീഷിന് സ്ഥിരം ജോലി നൽകാമെന്ന് വനംവകുപ്പ് ഉറപ്പ് നൽകിയിരുന്നു. എന്നാൽ പരുക്ക് സുഖപ്പെട്ട് തിരിച്ചെത്തിയ രതീഷിന് കുറച്ചുകാലം മാത്രമാണ് വനംവകുപ്പ് ജോലി നൽകിയ്‌തെന്നും പിന്നീട് അതുമില്ലാതായി രതീഷ് പറഞ്ഞു. നിലവിൽ ആയാസകരമായ ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്് രതീഷ്. ഇതോടെ ജീവിതം ദുരിതമായിരിക്കുകായണന്നും രതീഷ് കൂട്ടിച്ചേർത്തു. ഈ സാഹചര്യത്തിൽ വനംവകുപ്പ്് രതീഷിനും കുടുംബത്തിനും നൽകിയ ഉറപ്പ് പാലിക്കണമെന്നാണ് ആവശ്യമുയരുന്നത്.