query_builder Fri Nov 27 2020 5:17 AM
visibility 305

കുന്നംകുളം:പ്രസവാനന്തരമുണ്ടായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന നേഴ്സ് മരിച്ചു.മരത്തംകോട് ചിറ്റിലപ്പിള്ളി വർഗീസിൻ്റെ മകൾ വിൽസി (33) ആണ് മരിച്ചത്.20 ദിവസം മുൻപാണ് യുവതി കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ പെൺകുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ടതോടെ കുന്നംകുളത്തേയും തൃശൂരിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ഓപ്പറേഷന് വിധേയമാക്കി. രക്തധമനി പൊട്ടിയതാണ് സംഭവത്തിന് കാരണമെന്നറിയുന്നു. ഇതിനിടെ രണ്ടു ദിവസം മുൻപ് അങ്കമാലി ആശൂപത്രിയിലെത്തിച്ച് യുവതിയെ വീണ്ടും ഓപ്പറേഷന് വിധേയമാക്കിയെങ്കിലും രക്ഷിക്കാനായില്ല.കുന്നംകുളം റോയൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സാണ്.ചൊവ്വന്നൂർ സ്വദേശി ജോണിയാണ് ഭർത്താവ്.മാതാവ് - അൽഫോൻസ.2 വയസുള്ള മറ്റൊരു പെൺകുട്ടിയുണ്ട്.