query_builder Fri Nov 27 2020 7:43 AM
visibility 21
തിരൂര്‍ ഡി.വൈ.എസ്.പി കെ.സുരേഷ് ബാബു ഫര്‍ഷാദിന് ഉപഹാരം സമ്മാനിച്ചു.
തിരൂര്‍:മുഖ്യമന്ത്രിയുടെ പൊലിസ് മെഡല്‍ ലഭിച്ച തിരൂര്‍ സി.ഐ ടി.പി ഫര്‍ഷാദിനെ തിരൂര്‍ ട്രാഫിക് ഗാര്‍ഡ് അസോസിയേഷന്‍ അനുമോദിച്ചു. തിരൂര്‍ ഡി.വൈ.എസ്.പി കെ.സുരേഷ് ബാബു ഫര്‍ഷാദിന് ഉപഹാരം സമ്മാനിച്ചു.മത്സ്യ തൊഴിലാളികള്‍ക്ക് ജീവന്‍രക്ഷയുടെ ഭാഗമായി മാര്‍ഗ നിര്‍ദേശങ്ങളും പരിശീലനവും നല്‍കിയ തിരൂര്‍ എസ്.ഐ ജലീല്‍ കറുത്തേടത്തിനെയും ചടങ്ങില്‍ അനുമോദിച്ചു. ടി.ജി.എ വര്‍ക്കിംഗ് പ്രസിഡന്റ് ടി.പി ഉമ്മര്‍, സെക്രട്ടറി അലി ഗുരുക്കള്‍, ട്രഷറര്‍ രാജകുമാര്‍, ഷറഫുദ്ദീന്‍ പല്ലാര്‍, റസാഖ് തിരുന്നാവായ, ചന്ദ്രന്‍ കുറ്റിപ്പുറം, ഫിഫറത്ത് എന്നിവര്‍ സംബന്ധിച്ചു.

മുഖ്യമന്ത്രിയുടെ പൊലിസ് മെഡല്‍ നേടിയ സി.ഐ ടി.പി ഫര്‍ഷാദിന് തിരൂര്‍ ട്രാഫിക് ഗാര്‍ഡ് അസോസിയേഷന്റെ ഉപഹാരം ഡി.വൈ.എസ്.പി കെ.സുരേഷ് ബാബു സമ്മാനിക്കുന്നു