query_builder Mon Nov 23 2020 2:23 PM
visibility 33
ചെറുതോണി:- ടൂറിസംപദ്ധതികള്‍ക്കു അനന്തസാദ്ധ്യതയുള്ള കഞ്ഞിക്കുഴി പഞ്ചായത്തിലെ പഴയരിക്കണ്ടം പുഴയില്‍ കൂട്ടികളുടെ വിനോദത്തിനായി ആരംഭിച്ച എയര്‍ബോട്ട് സംവിധാനം സന്ദര്‍ശകരെ ഏറെയാകര്‍ഷിക്കുന്നു.പഴയരിക്കണ്ടത്തിന് സമീപമുള്ള പുഴയിൽ ബോട്ടിംഗ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ആണ് ഒരുങ്ങുന്നത്. ഇതിന്റെ ആദ്യപടിയായി ട്യൂബ് വോട്ട് സംവിധാനം പ്രവർത്തിച്ചു തുടങ്ങി. മൈലപ്പുഴയില്‍ നിന്നാണ് പുഴയാരംഭിക്കുന്നത്. പാറക്കെട്ടുകളില്‍നിന്നൊഴുകിയെത്തുന്ന ശുദ്ധമായ വെള്ളമാണ് പുഴയിലൂടെ ഒഴുകുന്നത് എന്തുകൊണ്ടും പ്രത്യേകതനിറഞ്ഞ തോടാണിത്. വലിയമഴക്കാലമൊഴിച്ചാല്‍ ബാക്കിസമയങ്ങളില്‍ വളരെസാവധാനമൊഴുകുന്ന പുഴ എയര്‍ബോട്ട് സര്‍വ്വീസ് നടത്തുന്നതിനനുയോജ്യമാണ്. പഴയരിക്കണ്ടം വഴി 16 കിലോമീറ്ററോളം ഒഴുകി പാമ്പളയിലെത്തി പെരിയാറ്റില്‍ പുഴചേരുകയാണ്. മഴമാറിയാല്‍ഇതിലൂടെ എയര്‍ബോട്ട് ഓടിക്കുന്നതിന് അനുയോജ്യമാണ്. പൊതുപ്രവര്‍ത്തകരായ ബിനു പുന്നയാര്‍ കുട്ടികള്‍ക്ക്കളിക്കുന്നതിനുവേണ്ടിയാണ് ആദ്യമായി എയര്‍ബോട്ട് വാങ്ങിയത്. ഇതില്‍ പ്രായപൂര്‍ത്തിയായ മൂന്നുപേര്‍ക്ക് സഞ്ചരിക്കാന്‍കഴിയും. 300 കിലോവരെ ഭാരം കയറ്റാമെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. തോടുനിരുവശവും ഈറ്റയുള്‍പ്പെടെയുള്ള ചെറുമരച്ചില്ലകള്‍ നിറഞ്ഞുനല്‍ക്കുന്ന തിനാല്‍ വേനല്‍കാലത്തുപോലും ചൂട് അനുഭവപ്പെടുകയില്ല. സധാസമയവും വീശുന്നനല്ലതണുപ്പുള്ളകാറ്റ് ശീതീകരിച്ച മുറിയുടെ പ്രതീതിയാണ് നല്‍കുന്നത്. ഇവിടെ ടൂറിസം വികസനത്തിന് കൂടുതല്‍ ബോട്ടുകള്‍അനുവദിക്കുകയും അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയും ചെയ്താല്‍ വിനോദസഞ്ചാരികളെത്തുമെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇപ്പോള്‍തന്നെ എയര്‍ബോട്ടില്‍ കയറാനും, ഫോട്ടോകൾ എടുക്കാനും ധാരാളംപേരെത്തുന്നുണ്ട്. മുമ്പ് പഴയരിക്കണ്ടം പ്രഭസിറ്റിയില്‍ മണല്‍ചാക്കുപയോഗിച്ച് നിര്‍മ്മിച്ച ചെക്കുഡാമുണ്ടായിരുന്നു. 2018-ലെ കാലവര്‍ഷകെടുതിയില്‍ ചെക്കുഡാമൊഴുകിപ്പോയി ഇവിടെ ചെക്കുഡാം നിര്‍മ്മിച്ചാല്‍ പ്രദേശവാസികള്‍ക്ക് വെള്ളം ലഭിക്കുകയും ബോട്ടിംഗിന് കൂടുതല്‍ സൗകര്യവും ലഭിക്കും