query_builder Sun Nov 29 2020 10:23 AM
visibility 9
വി.വി രാജേഷ് രണ്ടിടത്തെ വോട്ടര്‍പട്ടികയിലുള്‍പ്പെട്ടെന്ന് സിപിഐയുടെ പരാതി.
തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റും കോര്‍പ്പറേഷനിലെ പൂജപ്പുര വാര്‍ഡിലെ സ്ഥാനാർഥിയുമായ വി.വി രാജേഷ് രണ്ടിടത്തെ വോട്ടര്‍പട്ടികയിലുള്‍പ്പെട്ടെന്ന് സിപിഐയുടെ പരാതി. നെടുമങ്ങാട്ടെ കുടുംബ വീടുള്‍പ്പെടുന്ന പതിനാറാം വാര്‍ഡിലെയും കോര്‍പ്പറേഷനിലെ വഞ്ചിയൂര്‍ വാര്‍ഡിലെയും വോട്ടര്‍ പട്ടികകളിലാണ് രാജേഷിന്റെ പേരുള്ളതെന്നാണ് പരാതി.
രാജേഷിന്റെ പേരുള്‍പ്പെട്ട വോട്ടര്‍പട്ടികകളുടെ പകര്‍പ്പ് സിപിഐ പുറത്തുവിട്ടു. ഇക്കാര്യം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടർക്കും പരാതി നൽകി. വിവരം മറച്ചുവെച്ച് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച രാജേഷിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു.
അതേസമയം, വഞ്ചിയൂരിലേക്ക് താമസം മാറുമ്പോള്‍ തന്നെ നെടുമങ്ങാട്ടെ വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കാന്‍ കത്ത് നല്‍കിയിരുന്നുവെന്നാണ് രാജേഷിന്റെ വിശദീകരണം.