query_builder Sun Nov 29 2020 12:54 PM
visibility 41

എരുമപ്പെട്ടി: വേലൂർ പഞ്ചായത്തിലെ അഞ്ചാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസഫ് അറയ്ക്കലിനെ ആക്രമിച്ച് പരുക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻ്റ് ആളൂർ വീട്ടിൽ ബെന്നി (61),സഹോദരൻ ബാബു രാജ്(51) എന്നിവരെയാണ് എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാവിലെ 8 മണിയോടെ വേലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള ജോസഫ് അറയ്ക്കലിൻ്റെ മെഡിക്കൽ ഷോപ്പിന് മുന്നിൽ വെച്ചാണ് ആക്രമണമുണ്ടായത്.പ്രതികളും ജോസഫും തമ്മിൽ കടമുറി തർക്കം നിലനിൽക്കുന്നുണ്ട്.ബാബുരാജിൻ്റെ കയ്യിൽ നിന്നും ജോസഫ് വാങ്ങിയ കടമുറി തിരികെ നൽകാത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. മരത്തടി ഉപയോഗിച്ചുള്ള മർദ്ധനത്തിൽ ജോസഫിൻ്റെ തലയ്ക്കും ശരീരത്തിൻ്റെ പല ഭാഗങ്ങളിലും സാരമായ പരിക്കേറ്റിട്ടുണ്ട്. കൈപത്തിയുടെ എല്ലിന് പൊട്ടലുണ്ട്. തലയിലെ മുറിവിൽ ഒമ്പത് തുന്നലിട്ടിട്ടുണ്ട്.ജോസഫിനെ അടിക്കുന്നത് തടയാൻ ശ്രമിച്ച ഭാര്യയെ മുട്ടുകെ കൊണ്ട് മർദ്ധിക്കുകയും അസഭ്യം പറയുകയും ചെയ്തിട്ടുണ്ട്.മാരാകായുധങ്ങൾ ഉപയോഗിച്ച് വധശ്രമം ഉൾപ്പടെ ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. മർദ്ധനം തടയാൻ ശ്രമിച്ച ജോസഫിൻ്റെ ഭാര്യയെ അപമാനിച്ചതിനും കേസെടുത്തിട്ടുണ്ട്.പ്രതികളെ പൊലീസ് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.