query_builder Sun Nov 29 2020 2:54 PM
visibility 2

കുറ്റ്യാടി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ പിന്നെ കുടുംബശ്രീ യോഗങ്ങൾ വിളിച്ചു ചേർക്കരുതെന്ന കർശന നിയന്ത്രണം ഉണ്ടായിരിക്കെ കുന്നുമ്മൽ പഞ്ചായത്തിൽ വ്യാപകമായി യോഗങ്ങൾ വിളിച്ചു ചേർക്കുന്നതായി പരാതി. എൽ.ഡി.എഫ്.സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന ആഹ്വാനം പ്രഖ്യാപിക്കാനാണ് സി.പി.എമ്മിൻ്റെ നേതൃത്വത്തിൽ യോഗങ്ങൾ തിരക്കിട്ട് വിളിച്ചു ചേർക്കുന്നത് .ഇത്
തിരഞ്ഞെടുപ്പ് ചട്ടത്തിൻ്റെ നഗ്നമായ ലംഘനമാണെന്നും ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും യു.ഡി.എഫ്. നേതാക്കളായ വി.എം.ചന്ദ്രൻ ,പി.അമ്മദ് മാസ്റ്റർ എന്നിവർ പറഞ്ഞു