query_builder Sun Nov 29 2020 3:46 PM
visibility 13
വിനോദയാത്രക്കെത്തിയ പ്ലസ് വൺ വിദ്യാർത്ഥിനി ചാലക്കുടി പുഴയിൽ മുങ്ങി മരിച്ചു, പാലാരിവട്ടം കിരിയാ താൻ വിനു വർഗ്ഗീസിന്റെ മകൾ ഐറിൻ (16) ആണ് മരിച്ചത്. ഐറിന്റെ അപ്പനും, അമ്മയും, സഹോദരന sക്കമുള്ള മറ്റു നാല് വീട്ടുകാർ ചേർന്ന് അതിർപ്പിള്ളിയിലേക്ക് വന്നതാണ്. വരുന്ന വഴിയിൽ ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തിൽ വലിയ തിരക്ക് കാരണം അവിടെ നിന്ന് പോരുന്ന വഴിയിൽ കാലടി പ്ലാന്റേഷൻ പതിനേഴാം 'ബ്ലോക്കിലെ കടവിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. നീന്തൽ ആർക്കും അറിയിലായിരുന്നു .മകൾ ഐറിൻ ഒഴുകിൽപ്പെട്ട് പോകുന്നത് കണ്ട് വിനു വർഗ്ഗീസ് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മറ്റുള്ളവർ പിടിച്ച് കയറ്റുകയായിരുന്നു.
ഞായറാഴ്ച. വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. കൂടെയുണ്ടായിരുന്നവരുടെ നിലവിളി കേട്ട് നാട്ടുകാർ എത്തി ഐറിനെ മുങ്ങിയെടുക്കുകയും അതിരപ്പിള്ളി പോലീസ് ജീപ്പിൽ കയറ്റി പോരുന്ന വഴിയിൽ 108 ആംബുലൻസിലേക്ക് മാറ്റി ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പുഴക്ക് അക്കരെ ആണെങ്കിലും സംഭവമറിഞ്ഞ് അതിരപ്പിള്ളി എസ്.ഐ.പി ഡി. അനിൽ കുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി നാട്ടുകാരുടെ കൂടെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി 'ചാലക്കുടിയിൽ നിന്ന് ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു..