query_builder Mon Nov 30 2020 7:53 AM
visibility 15
ചെറുതോണി:ജില്ലയിലെ ടൂറിസം സാധ്യതകൾക്ക് കരുത്തു പകർന്ന ഹിൽ വ്യൂ പാർക്കിൽ റൈഡുകൾ പുനരാരംഭിച്ചു. നിരവധി ടൂറിസ്റ്റുകൾ ആണ് പ്രവർത്തി ദിവസങ്ങളിൽ ഉൾപ്പെടെ പാർക്കിൽ എത്തുന്നത്.
ജില്ലയിലെ ട്രയാങ്കിൾ ടൂറിസം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മൂന്നാർ, തേക്കടി, ഇടുക്കി ഉൾപ്പെടുന്ന ടൂറിസം കേന്ദ്രങ്ങളിൽ അതിപ്രധാനമായ വിനോദസഞ്ചാര മേഖലയാണ് ഇടുക്കി ഡാം ഉൾപ്പെടുന്ന ഹിൽവ്യൂ പാർക്ക് .വാഴത്തോപ്പ് സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടുകൂടി പാർക്കിൽ അഡ്വഞ്ചർ ടൂറിസം ആരംഭിച്ചിരുന്നു. ടൂറിസം മേഖല പച്ചപിടിച്ച തുടങ്ങുമ്പോഴായിരുന്നു ലോക്കഡൗൺ ആരംഭിച്ചത്. ഇതോടെ അഡ്വഞ്ചർ ആക്ടിവിറ്റീസ് ന് സ്ഥാപിച്ച ഉപകരണങ്ങൾ ഉൾപ്പെടെ നിശ്ചലമായി. ലോക്കഡോൺ പിൻവലിക്കപ്പെട്ട തോടെ ടൂറിസം മേഖലകളും വീണ്ടും സജീവമായി. ഇതോടെയാണ് പാർക്കിലെ അഡ്വഞ്ചർ ആക്ടിവിറ്റികൾ വീണ്ടും ആരംഭിച്ചത്.
പാർക്കിൽ ഇതര ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നുമായി എത്തുന്ന നിരവധി സന്ദർശകർ ഇപ്പോൾ ആഹ്ലാദത്തിമിർപ്പിൽ ആണ് . കുട്ടികളും റൈഡുകളിൽ പങ്കെടുക്കുന്നുണ്ട്