query_builder Mon Nov 30 2020 2:43 PM
visibility 1
യു.ഡി.എഫ് സ്ഥാനാർത്ഥി അബ്ദുൽ സത്താറിൻ്റെ തെരഞ്ഞടുപ്പ് ബോർഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടു.
വടകര : തിരുവള്ളൂർ പഞ്ചായത്തിലെ വാർഡ് 3 ൽ യു.ഡി.എഫ് സ്ഥാനാർത്ഥി അബ്ദുൽ സത്താറിൻ്റെ തെരഞ്ഞടുപ്പ് ബോർഡുകളും പോസ്റ്ററുകളും വ്യാപകമായി നശിപ്പിക്കപ്പെട്ടു. 'പൈങ്ങോട്ടായി അഞ്ച് മുറി ഭാഗത്തും കേളപ്പാണ്ടി മീത്തൽ വായനശാല ഭാഗത്തുമാണ് ഇത് കൂടുതലും നശിപ്പിച്ചത്.
യു.ഡി.എഫ് മുന്നാം വാർഡ് കൺവീനർ ഫൈസൽ കോട്ടപ്പള്ളി ,വെൽഫെയർ പാർട്ടി പഞ്ചായത്ത് സെക്രട്ടറി ഇഖ്ബാൽ ടീ .കെ എന്നിവർ ശക്തമായ പ്രതിഷേധം അറിയിച്ചു ,പരാജയഭീതിയിലാണ്ട വർ ഇരുളിൻ്റെ മറവിൽ നടത്തുന്ന ഇത്തരം കുത്സിത പ്രവർത്തികൾ നിർത്തണം എന്നും അവർ ആവശ്യപ്പെട്ടു.