query_builder Tue Dec 1 2020 2:01 AM
visibility 16
പേരാമ്പ്ര: പിണറായി സര്‍ക്കാരിന്റെ പതനത്തിനായി ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെ കേരള ജനത കാത്തിരിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. പേരാമ്പ്ര പഞ്ചായത്ത് 11 ആം വാര്‍ഡ് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് മരുതേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.കെ മുഹമ്മദ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥി വി. ആലീസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥി മനോജ് എടാണി, ഗ്രാമപഞ്ചായത്ത് 11 ആം വാര്‍ഡ് സ്ഥാനാര്‍ഥി യു.സി ഹനീഫ, 10 ആം വാര്‍ഡ് സ്ഥാനാര്‍ഥി വി.പി ഷിബു, 8 ആം വാര്‍ഡ് സ്ഥാനാര്‍ഥി പി.കെ രാഗേഷ്, രാജന്‍ മരുതേരി ,പുതുക്കുടി അബ്ദുദുറഹിമാന്‍, ബാബു തത്തക്കാടന്‍, വി.കെ കോയക്കുട്ടി, എന്‍.പി ബാബു, കെ.സി രവീന്ദ്രന്‍, സി.ടി അഹമ്മദ് കുട്ടി, എം.സത്താര്‍ എന്നിവര്‍ സംസാരിച്ചു.