query_builder Tue Dec 1 2020 3:52 AM
visibility 245
നെടുങ്കണ്ടം. ഇടുക്കി ജില്ലാ പഞ്ചായത്ത് പാമ്പാടുംപാറ ഡിവിഷൻ
യുഡിഎഫ് സ്ഥാനാർഥി ജോയി തോമസിന്റെ സ്ഥാനാർഥി പര്യടന പരിപാടി ഇന്ന് ആരംഭിക്കും രാവിലെ എട്ടിന് പുറ്റടിയിൽ ഡിസിസി ജനറൽ സെക്രട്ടറി സേനാപതി വേണു
പര്യടനം ഉത്ഘാടനം ചെയ്യും. തുടർന്ന് അച്ചൻകാനം, പാലാകണ്ടം, കൊച്ചറ സ്റ്റോർകവല, കൊച്ചറ, മന്തിപ്പാറ, വയലാർനഗർ, പഴയ കൊച്ചറ, കുപ്പകല്ലുമെട്, നായർസിറ്റി, മോഹനൻ കട, നിരപ്പേൽ സിറ്റി, മംഗലംപടി,
എന്നിവടങ്ങളിൽ പര്യടനം നടത്തി ചേറ്റുകുഴിയിൽ സമാപിക്കും സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്യും.
നാളെ രാവിലെ എട്ടിന് മുണ്ടിയെരുമയിൽ നിന്നും ആരംഭിക്കുന്ന പര്യടനം അമ്മൻചേരിപടി, താന്നിമൂട്, കല്ലാർ, കെഎസ്ഇബി ജംഗ്‌ഷൻ, ചേമ്പളം, വട്ടപ്പാറ, എം ഇ എസ് കോളേജ്, കൗന്തി, അഞ്ചുമുക്ക്, വലിയതോവാള, മന്നാകുടി, പൂവേഴ്സ്മൗണ്ട്, മൂലതറ, പത്തിനിപാറ, റസാക്ക്കട, ദേവഗിരി, ആശാൻപടി, പാമ്പാടുംപാറ, ആദിയാർപുരം, പനയ്ക്കൽ സിറ്റി എന്നിവിടങ്ങളിൽ പര്യടനം നടത്തി
സന്യാസിയോടയിൽ സമാപിക്കുമെന്ന് ഇലക്ഷൻ കമ്മറ്റി ചെയർമാൻ ഇ.കെ.വാസു, കൺ വീനർ ഷാജി പുള്ളോളിൽ എന്നിവർ അറിയിച്ചു.