query_builder Tue Dec 1 2020 5:08 AM
visibility 13
ചെറുതോണി:കഞ്ഞിക്കുഴി ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ് ശല്യം രൂക്ഷമാകുന്നു.തെരുവ് നായ് ശല്യം രൂക്ഷമായിട്ടും പഞ്ചായത്ത് അധികാരികൾ ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്നും ആക്ഷേപം ഉയരുന്നു.
കഞ്ഞിക്കുഴി ടൗണിലും പരിസര പ്രദേശങ്ങളിലുമാണ് തെരുവ് നായ് ശല്യം അതിരൂക്ഷമാകുന്നത്
ഇതൊടെ ടൗണിൽ എത്തുന്ന സ്ത്രീകളും കുട്ടികളും ഭീതിയോടെ ആണ് റോഡിലൂടെ നടന്ന് പോകുന്നത്.
രാവിലെയും വൈകുന്നേരങ്ങളിലുമാണ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നത്. ഇതുമൂലം വാഹന യാത്രികരുദുരിതത്തിൽ ആണ് .
കടകളുടെ വരാന്തയിലുമാണ് രാവിലെയും വൈകുന്നേരങ്ങളിലും നായ്ക്കൾ തമ്പ് അടിക്കുന്നത് ഇതോടെ വ്യാപാരികൾക്കും കടയിൽ എത്തുന്നവരും ബുദ്ധിമുട്ടിൽ ആവുകയാണ്.
അലഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കളിൽ പലതും അസുഖം ബാധിച്ച് അവശരാണ് എന്നതും എടുത്ത് പറയെണ്ടതാണ്.
നിരവധി തവണ തെരുവ് നായ് ശല്യത്തെ കുറിച്ച് പഞ്ചായത്തിൽ പരാധി നൽകിയിട്ടും നാൾ ഇതുവരെ ആയി ഒരു നടപടിയിയും സ്വീകരിച്ചിട്ടില്ല എന്നും ആക്ഷേപം ഉണ്ട് .
അടിയന്തരമായി കഞ്ഞിക്കുഴി ടൗണിലെ തെരുവുനായ് ശല്യത്തിന് പഞ്ചായത്തിൻ്റെ ഭാഗത്തുനിന്ന് അടിയന്തര നടപടികൾ സ്വീകരിക്കണം എന്ന ആവശ്യം ശക്തമാവുകയാണ്.