query_builder Tue Dec 1 2020 6:16 AM
visibility 74

കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന കണ്ടെയ്‌നര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
വളാഞ്ചേരി:ദേശീയപാത വട്ടപ്പാറയില്‍ കണ്ടെയ്‌നര്‍ ലോറി നിയന്ത്രനം വിട്ട് മറിഞ്ഞതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ദേശീയ പാത 66 ല്‍ ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന കണ്ടെയ്‌നര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ട് മറിഞ്ഞത്. വട്ടപ്പാറയിലെ പ്രധാന വളവിലെ സുരക്ഷാമതിലിയിടിച്ചു മറിഞ്ഞ ലോറി താഴേക്ക് മറിയാതെ തങ്ങി നിന്നത് മൂലം വലിയ അപകടം ഒഴിവായി. അപകടത്തില്‍പ്പെട്ട രണ്ട് പേര്‍ക്കും നിസാര പരിക്കാണ്. ലോറിയില്‍ നാലു പേരാണ് ഉണ്ടായിരുന്നത്.പൊലിസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ച് ഗതാഗതം തടസം ഒഴിവാക്കിയിട്ടുണ്ട്.
വളാഞ്ചേരി വട്ടപ്പാറയില്‍ നിയന്ത്രനം വിട്ട് മറിഞ്ഞ കണ്ടെയ്‌നര്‍ ലോറി