query_builder Tue Dec 1 2020 7:39 AM
visibility 884

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രധാനപ്പെട്ട നാല് ജലസംഭരണികള്‍ക്ക് ലോക പൈതൃക ജലസംഭരണി കള്‍ക്കുള്ള അംഗീകാരം നേടി.
ജലസേചനങ്ങള്‍ക്കായി ആഗോളതലത്തില്‍ രാജ്യങ്ങളിലുള്ള ജലസംഭരണികളെയാണ് അന്താരാഷ്ട്ര ജലസേചന-അഴുക്കുചാല്‍ കമ്മീഷന്‍(ഐ.സി.ഐ.ഡി) തരംതിരിച്ച് പരിശോധിച്ച് പദവികള്‍ നല്‍കുന്നത്. അന്താരാഷ്ട്രതലത്തില്‍ ജലസേചനം, അഴുക്കുചാല്‍ നിര്‍മ്മാണം, പ്രളയ ജല നിയന്ത്രആന്ധ്രയിലെ കുംബും സംഭരണി, കുര്‍ണൂല്‍-കടപ്പാ കനാല്‍, പോരുമാമില്ലാ സംഭരണി (അനന്തരാജ സാഗരം), മഹാരാഷ്ട്രയിലെ ധാമാപൂര്‍ തടാകം എന്നിവയ്ക്കാണ് അംഗീകാരം. ഇവയ്ക്ക് മുന്നേ 2018ല്‍ തെലങ്കാനയിലെ പെഡ്ഡാ സംഭരണി, സാഗര്‍മാത എന്നിവയും പൈതൃകപട്ടികയിലിടം പിടിച്ചിരുന്നു.ണ സംവിധാനം എന്നിവ പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തുന്ന സംഘടനയാണിത്.
ജലസംഭരണികള്‍ക്കുള്ള അംഗീകാരം ഇന്ത്യയുടെ പുരാതന നിര്‍മ്മിതികള്‍ക്കുള്ള അംഗീകാരമാണെന്ന് കേന്ദ്ര ജല കമ്മീഷന്‍ മേധാവി ഋഷി ശ്രീവാസ്തവ പറഞ്ഞു. നിലവില്‍ അംഗീകാരം ലഭിച്ച എല്ലാ പദ്ധതികളും ദശകങ്ങള്‍ക്ക് മുമ്ബ് പണിതതാണ്. ഇന്നത്തെ ആവശ്യങ്ങള്‍ പോലും സുഗമമായി നടക്കുന്നവണ്ണം വളരെക്കാലം മുന്നേ ജലസംഭരണികള്‍ നമുക്ക് പണിതുയര്‍ത്തി. ഇത് നമ്മുടെ ദീര്‍ഘവീക്ഷണത്തെയാണ് കാണിക്കുന്നതെന്നും ശ്രീവാസ്തവ പറഞ്ഞു.
നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള ജലസംഭരണികളെയാണ് പൈതൃക പട്ടികയില്‍ പെടുത്തുന്നത്. ആഗോളതലത്തില്‍ ജപ്പാനില്‍ 42, ചൈനയില്‍ 23, ഇന്ത്യ, ഇറാന്‍, ശ്രീലങ്ക 6 എന്നിങ്ങനെയാണ് പൈതൃക ജലസംഭരണികളുടെ എണ്ണം. മഹാരാഷ്ട്രയിലെ ധാമാപൂര്‍ ജലസംഭരണിയ്ക്ക് 500വര്‍ഷത്തെ പഴക്കമുണ്ട്. 1530ലാണ് ഗ്രാമവാസികള്‍ ഒരുമിച്ച് ചേര്‍ന്ന് ധാമാപൂര്‍ ജലസംഭരണി നിര്‍മ്മിച്ചത്.