query_builder Tue Dec 1 2020 7:45 AM
visibility 854

കണ്ണുർ:തൊഴുത്തില്‍ കെട്ടിയ പശുവിനെ മോഷ്ടിച്ചതായി പരാതി. ഉളിയില്‍ ആവിലാട് റോഡിലെ മട്ടമ്മല്‍ ഹൗസില്‍ മോഹനന്റെ പശുവിനെയാണ് കഴിഞ്ഞ ദിവസം മോഷ്ടിച്ചതായി പരാതി നല്‍കിയത്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. വീടിനോടു ചേര്‍ന്ന തൊഴുത്തില്‍ കെട്ടിയ മൂന്നുമാസം ഗര്‍ഭിണിയായ പശുവിനെയാണ് മോഷ്ടാക്കള്‍ കടത്തിക്കൊണ്ടു പോയത്. ആദ്യ ദിനം പശു കെട്ടഴിഞ്ഞ് പോയതാണെന്ന സംശയത്തെ തുടര്‍ന്ന് സമീപ പ്രദേശങ്ങളിലൊക്കെ തിരഞ്ഞെങ്കിലും സൂചനയൊന്നും ലഭിച്ചില്ല. തുടര്‍ന്നാണ് പരാതി നല്‍കിയത്. മോഹനന്റെ പരാതിയില്‍ കേസെടുത്ത് മട്ടന്നൂര്‍ പോലിസ് അന്വേഷണം തുടങ്ങി.