news bank logo
NEWS SWALE
52

Followers

query_builder Tue Dec 1 2020 8:09 AM

visibility 2419

നെഹ്രു നഗറിൻ്റെ പ്രതിനിധിയാകാൻ കുന്നംകുളത്തിൻ്റെ സ്വന്തം 'ലബീബ്'


കുന്നംകുളം; ജീവകാരുണ്യ പ്രവർത്തകനും, കുന്നംകുളത്തിന്റെ പൊതു പ്രവർത്തന രംഗത്തെ നിറസാന്നിദ്ധ്യവുമായ ലബീബ് ഹസ്സൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. ശക്തമായ മത്സരമെത്തുന്ന വാർഡിൽ ആദ്യഘട്ട പ്രചരണം പൂർത്തീകരിച്ചതോടെ വിജയമുറപ്പിച്ചാണ് നീങ്ങുന്നത്. ലബീബ് രാഷ്ട്രീയ പ്രവർത്തകൻ എന്നതിനേക്കാൾ ജനമനസ്സിൽ പൊതു പ്രവർത്തകൻ എന്ന നിലയിലാണ് അറിയപ്പെടുന്നത്. കുന്നംകുളത്തിന്റെ ചരിത്രപരമായ മാറ്റങ്ങളിലുൾപ്പടേ ലബീബിന്റെ സാന്നിദ്ധ്യമുണ്ട്. നല്ല പ്രവർത്തി ആര് ചെയ്താലും രാഷ്ട്രീയം നോക്കാതെ പിന്തുണ നൽകുന്നതിനാൽ പലപ്പോഴും കുന്നംകുളത്തുകാർ ലബീബിന്റെ രാഷ്ട്രീയമേതെന്ന് കൂടി സംശയിച്ചിട്ടുണ്ട്. കുന്നംകുളത്തിന്റെ പൊതു മതേതര മുഖമായി ലബീബിനെ കാണാറുണ്ട്. വിവധ മതസ്ഥരുമായുള്ള ലബീബിന്റെ സൗഹൃദവും ജാതി മത ചിന്തകൾക്കപ്പുറത്ത് മനുഷ്യരെന്ന് മാത്രം കണക്കാക്കിയുള്ള ഇദ്ധേഹത്തിന്റെ പ്രവർത്തനവുമാണ് ഇതിന് കാരണം. കൃസ്ത്യൻ, ഹിന്ദു, മുസ്ലീം മത വിഭാഗങ്ങളിലെ പൊതു ചടങ്ങുകളുടെ സംഘാടനത്തിലും, വേദിയിലും ലബീബുണ്ടെന്നതിനാൽ രാഷ്ട്രീയം പോലെ തന്നെ ലബീബിന്റെ മതവും ജനകീയമാണ്. 

മനസ്സുണ്ടായാൽ മതി എന്തു കാര്യവും നമുക്ക് പൂർത്തീകരിക്കാനുകുമെന്ന ലബീബന്റെ പക്ഷം ശരിയെന്ന് ഇവരുടെ ടീം പലവട്ടം തെളിയിച്ചു കഴിഞ്ഞു.പ്രളയത്തിലും കൊവിഡ് കാലത്തും ലോഡ്കണക്കിന് ഭക്ഷ്യ വസ്തുക്കളും, തുണികളും ശേഖരിച്ചതും, സമൂഹ വിവാഹങ്ങളും, വീടു നിർമ്മിച്ചു നൽകിയതും, ചികിത്സാ സഹായങ്ങളുമുൾപ്പടെ നിരവധി പേർക്ക് ആശ്രയമായ ഷെയർ ആന്റ് കെയറിന്റെ സാരഥിയുമാണ് ലബീബ് ഹസ്സൻ. പൊതു പ്രവർത്തകൻ എന്നതിലുപരി മികച്ച സംഘാടകനുമാണ് ലബീബ്. വിദ്യാഭ്യാസ രംഗത്ത് ലബീബന്റെ സംഭവാനകൾ മികച്ചതായിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ്സുകൾ സംഘടിപ്പിച്ച് ആത്മ ധൈര്യം നൽകുന്ന പരിപാടിയിൽ നിരവധി പ്രമുഖരെ ലബീബ് കുന്നംകുളത്തെത്തിച്ചു. മയക്കുമരുന്നുപയോഗത്തിനെതിരെയുള്ള പ്രചരണ പരിപാടിയിൽ പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്‌ക്കറിനെ കുന്നംകുളത്തെത്തിച്ചത് ലബീബായിരുന്നു. അന്ന് നടന്ന സംഗീത വിരുന്ന് കുന്നംകുളത്തിന് ജന്മം കൊണ്ട് മറക്കാനാകുന്നതല്ല. ഷെയർ ആന്റ് കെയറിന്റെ പ്രവർത്തനം നഗരസഭയിലും പരിസര പഞ്ചായത്തുകളിലും വലിയ തോതിൽ സഹായകരമായ പദ്ധതികളായിരുന്നു. നഗരസഭ 19 ആം വാർഡ് നെഹ്റു നഗറിൽ ജനവിധി തേടുമ്പോൾ ലബീബിനെ ആർക്കും പരിചയപ്പെടുത്തേണ്ട കാര്യമില്ല. യേശുദാസ് റോഡിന്റെ പേര് കാരനായ ഒറിജിനൽ യേശുദാസെന്ന മേജറെ കുന്നംകുളത്തെ യുവ തലമുറക്ക് മുന്നിൽ എത്തിച്ചത് ലബീബായിരുന്നു. ബസ്റ്റാന്റിൽ കുടിവെള്ള സൗകര്യമൊരുക്കുന്നതിനും, ആശുപത്രികളിലെ ഡയാലിസീസ് രോഗികൾക്ക് സഹായമെത്തിക്കുന്നതിനും, നഗരത്തിൽ അന്തിയുറങ്ങുന്ന വയോധികർക്ക് ഷെൽട്ടർ നൽകുന്നതിനുമുൾപ്പടേ സങ്കടങ്ങൾക്ക് മുന്നിൽ സ്വയം മറന്ന് അവർക്ക് വേണ്ടി മാത്രം ഓടികൊണ്ടിരിക്കുക എന്നതാണ് ലബീബിന്റെ ജീവിതം. കുന്നംകുളത്തെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ മാത്രം പഠിക്കുന്ന വിദ്യാലയമായ ചൈതന്യ സക്കൂളിനായുള്ള പ്രവർത്തനങ്ങൾ മാത്രം മതിയാകും ലബീബനെ അറിയാൻ.സാമ്പത്തിക ദുരിതത്തിൽ അടച്ചുപൂട്ടിലിന്റെ വക്കോളമെത്തിയ സ്ക്കൂളിനെ കൈപിടിച്ചുയർത്താൻ ലബീബിന്റെ നേതൃത്വത്തിൽ നടത്തിയ പദ്ധതികൾ സമാനതകളില്ലാത്തതായിരുന്നു. വീട്ടുകാർക്ക് പലപ്പോഴും വേദനമാത്രമായി മാറിയിരുന്ന കുട്ടികൾക്കായി സ്വയം തൊഴിൽ പരിശീലനവും, പുസ്തക നിർമ്മാണവുമുൾപ്പടേയുള്ള പ്രവർത്തനങ്ങൾ ലോക ശ്രദ്ധ തന്നെ പിടിച്ചു പറ്റി. പ്രാദേശിക സർക്കാരുകൾ ജനഹിതമറിഞ്ഞ് വികസന കാര്യത്തിൽ ചടുലമായി പ്രവർത്തിക്കുക എന്നതാണെന്നതിനാൽ ലബീബ് ഹസ്സൻ കുന്നംകുളം നഗരസഭക്കും പൊതുജനങ്ങൾക്കും ഒരു മുതൽ കൂട്ടാകുമെന്നതിൽ തർക്കമുണ്ടാകില്ല. മത്സരം എത്ര കടുത്താലും നെഹ്രു നഗറെന്ന തന്റെ വാർഡിൽ നിന്നും ലബീബിനെ തന്നെ കൗൺസിലറായി തിരഞ്ഞെടുക്കപ്പെടുമെന്നാണ് പൊതു ജനാഭിപ്രായം. 

കുന്നംകുളത്തിന്റെ സ്വന്തം ലബീബ് എന്ന് നിസ്സംയം പറയാവുന്ന കുന്നംകുളത്തിന്റെ പൊതു മുഖമായി അറിയപ്പെടുന്ന ലബീബിന്റെ സ്ഥാനാർത്ഥിത്വം നഗരത്തിൽ തന്നെ വലിയ ആവേശമാണ് സൃഷ്ടിക്കുന്നത്. 

വിദ്യാർത്ഥിയായിരിക്കെ പൊതു പ്രവർത്തനം ആരംഭിച്ച ലബീബ് യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി, കോൺഗ്രസ്സ് പാർട്ടിക്കകത്ത് നോമിനേഷന് സമ്പ്രദായം നിർത്തലാക്കി ആദ്യമായി രാഹുൽ ഗാന്ധി യൂത്ത് കോൺഗ്രസ്സിൽ തെരഞ്ഞെടുപ്പ് നടത്തിയപ്പോൾ യൂത്ത് കോൺഗ്രസ്സ് ആലത്തൂർ പാർലിമന്ററി കമ്മിറ്റി ജനറൽ സെക്രട്ടറിയായി തരഞ്ഞെടുക്കപെട്ടു. സാംസക്കാരിക സാഹിതി നിയോജകമണ്ഡലം ചെയർമാൻ, ബ്ലോക്ക് കമ്മറ്റി നിർവ്വാഹക സമതി അംഗം എന്ന സ്ഥാനങ്ങൾ വഹിക്കുന്നു. കോൺഗ്രസ്സിനെ എന്നും ഇരു കൈനീട്ടി സ്വീകരിക്കുന്ന നെഹ്റു നഗറിന്റെ പാരമ്പര്യം കാക്കാൻ ലബീബിനെ തന്നെ പാർട്ടി നിയോഗിച്ചത് ലബീബിന്റെ ഈ മതേതര പൊതു മുഖം തന്നെയാണ്.

Related News
No content available

No content available

Latest News
news bank logo

© Copyright 2020

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward