query_builder Tue Dec 1 2020 8:00 AM
visibility 858

ഒറ്റപ്പാലം: കേരള സംസ്ഥാന ന്യൂന ക്ഷേമ വകുപ്പും പത്തിരിപ്പാല മൗണ്ട് സീന ട്രസ്റ്റും സംയുക്തമായി ന്യൂനപക്ഷ വിഭാഗങ്ങളിലെ അവിവാഹിതരായ യുവതി യുവാക്കൾക്കു വേണ്ടി പ്രീ മാരിറ്റൽ കൗൺസിലിംഗ് കോഴ്സ് സംഘടിപ്പിക്കുന്നു .നാൾക്കു നാൾ വർദ്ധിച്ചു വരുന്ന ദാമ്പത്യ തകർച്ചയും കുടുംബ ശിഥിലീകരണവും തടയുക എന്നതാണ് പ്രസ്തുത കോഴ്സ് കൊണ്ട് ഉദ്ദേശിക്കുന്നത് .
18 വയസ്സ് കഴിഞ്ഞ യുവതികള്‍ക്കും 21 വയസ്സ് കഴിഞ്ഞ യുവാക്കൾക്കും പരിപാടിയില്‍ പങ്കെടുക്കാം മൂന്ന് മണിക്കൂർ വീതമുള്ള രണ്ടു സെഷനുകളിലായി നാലു ദിവസം എട്ട് വിഷയങ്ങളിലാണ് ക്ലാസ്സുകള്‍ ഉണ്ടാവുക .2020 ഡിസംബര്‍ 7 മുതല്‍ 10 വരെയാണ് കോഴ്സ് സംഘടിപ്പിക്കുന്നത്. അകലൂര്‍ മൌണ്ട് സീന കോളേജ് ക്യാമ്പസിലാണ് പരിപാടി . താല്പര്യമുള്ളവർ ഡിസംബര്‍ 5 നുള്ളിൽ 9847857029 നമ്പറില്‍ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണെന്നുപ്രോഗ്രാം കോർഡിനേറ്റർ അറിയിച്ചു.