query_builder Tue Dec 1 2020 8:12 AM
visibility 857

ഒറ്റപ്പാലം: ലക്കിടിപേരൂർ രണ്ടാം വാർഡിൽ എൽ ഡി എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി ബൂത്ത് കൺവെൻഷൻ നടത്തി. സി പി എം ജില്ലാ കമ്മറ്റി അംഗവും സി ഐ ടി യു ജില്ലാ സെക്രട്ടറിയുമായ മുൻ എം എൽ എ എം .ഹംസ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
എം.ബാലസുന്ദരൻ അദ്ധ്യക്ഷത വഹിച്ചു.
സി പി എം ലക്കിടി എൽ സി മെമ്പർ പി.ഹരിദാസ്, പി.രാധാകൃഷ്ണൻ, വാർഡ് സെക്രട്ടറി ടി.പ്രസാദ്, മൂന്നാം വാർഡ് സ്ഥാനാർത്ഥി പി.എം. നീതു, രണ്ടാം വാർഡ് സ്ഥാനാർത്ഥി കെ.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.ബൂത്ത് സെക്രട്ടറി സന്തോഷ് പാറോപാളി സ്വാഗതവും മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം പി. സജിനി ദേവി നന്ദിയും പറഞ്ഞു.