query_builder Tue Dec 1 2020 10:37 AM
visibility 860

കണ്ണൂർ:കെഎസ്എഫ്ഇ വിഷയത്തിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് മന്ത്രി ഇ.പി ജയരാജൻ. കണ്ണുരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎസ്എഫ്ഇയിൽ നടന്നത് റെയ്ഡല്ല, പരിശോധന മാത്രമാണ്. ധനമന്ത്രിക്ക് അതിൽ അതൃപ്തിയില്ല. പ്രതിപക്ഷം വായിൽ തോന്നിയത് പറയുകയാണെന്നും സിഎം രവീന്ദ്രൻ്റെ സ്വത്തിൻ്റെ വിവരങ്ങൾ അന്വേഷണത്തിലൂടെ പുറത്ത് വരട്ടെയെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.