query_builder Tue Dec 1 2020 10:42 AM
visibility 855
കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് പയ്യന്നൂർ പോസ്റ്റോഫിസിലേക്ക് ഐക്യദാർഢ്യ മാർച്ച് സoഘടിപ്പിച്ചു.പരിസ്ഥിതി-പൗരാവകാശ -ജനകീയ സമര സംഘടനകളുടെ നേതൃത്വത്തിലായിരുന്ന മാർച്ച്.

കോർപ്പറേറ്റ് കൊള്ളയ്ക്ക് കാർഷിക മേഖല തുറന്നുകൊടുക്കരുത്, കർഷകമാരണ ബില്ലുകൾ പിൻവലിക്കുക, ഡിമാൻറുകൾ അംഗീകരിച്ചു കർഷക പ്രക്ഷോഭം ഒത്തുതീർപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടും കത്തിപ്പടരുന്ന കർഷക പ്രക്ഷോഭത്തെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചു കൊണ്ടാണ് പരിസ്ഥിതി-പൗരാവകാശ -ജനകീയ സമര സംഘടനകളുടെ നേതൃത്വത്തിൽ
പയ്യന്നൂർ പോസ്റ്റാഫീസിലേക്ക് ജനകീയ മാർച്ച് സംഘടിപ്പിച്ചത്. ക്വിറ്റിന്ത്യാ സ്തൂപത്തിനു സമീപത്തു നിന്നും ആരംഭിച്ച് പോസ്റ്റേ ഫിസിന് മുന്നിൽ സമാപിച്ചു. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ടി.പി. പത്മനാഭൻ ഉൽഘാടനം ചെയ്തു.

കെ.രാമചന്ദ്രൻ , എൻ. സുബ്രഹ്മണ്യൻ, വിനോദ് കുമാർ രാമന്തളി, പി.മുരളീധരൻ , അത്തായി ബാലൻ, കെ.രാജീവ് കുമാർ , കെ.പി. വിനോദ് എന്നിവർ സംസാരിച്ചു.
സുരേന്ദ്രൻ കൂക്കാനം, പി.ടി. മനോജ്, എം. സുൽഫത്ത്, പത്മിനി കണ്ടങ്കാളി, അശോകൻ പി.വി. എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.