query_builder Tue Dec 1 2020 11:04 AM
visibility 854

കണ്ണൂർ :ചാല ആസ്റ്റർ മിംസ് ആശുപത്രിയിൽ കോവിഡ്- 19 മഹാമാരിയെ അതിജീവിച്ചവരുടെ സംഗമം സൂം മീററിംങ്ങ് വഴി സംഘടിപ്പിച്ചു സംഗമം കേരള ടൂറിസം ഡയരകടറും, സ്മാർട്ട് സിറ്റി സിഇഒ യുമായ പി ബാലകിരൺ ഐഎഎസ് ഉദ്ഘാടനം ചെയ്തു.ജില്ല പോലീസ് ചീഫ് യതീഷ് ചന്ദ്ര മുഖ്യ അതിഥിയായി. ജില്ല മെഡിക്കൽ ഓഫീസർ ഡോ. നാരായൺ നായക് അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഇന്റേണൽ മെഡിസിൻ സീനിയർ കൺസൽടന്റ് ഡോ. ഹനീഫ്, ക്രിറ്റിക്കൽ കെയർ വിഭാഗം മേധാവി ഡോ. രാജേഷ്, പിഡിയാട്രിക്ക് വിഭാഗം മേധാവിയും നോഡൽ ഓഫീസറുമായ ഡോ. നന്ദകുമാർ, പൽമനോളജി വിഭാഗം സീനിയർ കൺസൽടന്റ് ഡോ. ശ്രീജിത്ത് എം.ഒ, എമർജൻസി വിഭാഗം ഡോകടർ ജിനേഷ് എന്നിവർ സംസാരിച്ചു. കോവിഡ്- 19 ചികിത്സ കഴിഞ്ഞ നിരവധി പേർ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. അനുഭവങ്ങൾക്ക് ഡോകടർമാർ മറുപടി പറഞ്ഞു.