query_builder Tue Dec 1 2020 11:24 AM
visibility 869

കണ്ണുർ: മദ്യപിക്കുന്നത് തടഞ്ഞ വൈരാഗ്യത്തിൽ മകളെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച പിതാവിനെതിരെ
ചക്കരക്കൽ പൊലിസ് കേസെടുത്തു. പൊള്ളലേറ്റ ഏച്ചുർ കോളനി മൂലയിലെ നവനീതത്തിൽ ഷിം ന (28)
സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പിതാവ് ഗിരിശ ( 62 ) നെ തിരെ ചക്കരക്കൽ പൊലിസ്
കേസെടുത്തിട്ടുണ്ട്. ഇയാൾ ഒളിവിലാണ്.കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. വീടിനു സമീപത്തുള്ള
തറവാട് വീട്ടിൽ വെച്ചു ഗിരിശനും സുഹൃത്തുക്കളും മദ്യപിക്കുന്നത് ചോദ്യം ചെയ്ത വൈരാഗ്യത്തിൽ
കുറ്റാരോപിതർ ദേഹത്ത് പെടോൾ ഒഴിച്ചു തീ കൊളുത്താൻ ശ്രമിച്ചുവെന്നാണ് പരാതി. യുവതി ഓടി
രക്ഷപ്പെട്ടതിനാൽ ജീവൻ രക്ഷപ്പെട്ടു എന്നാൽ വീട്ടിലെ നിരവധി ഉപകരണങ്ങൾ കത്തിനശിച്ചിട്ടുണ്ട്