query_builder Tue Dec 1 2020 11:26 AM
visibility 868
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുമായ് ബന്ധപ്പെട്ട് പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഉദ്യോഗസ്ഥർക്കായുള്ള പരിശീലന ക്ലാസിന് തുടക്കമായി. മൂന്ന് ദിവസങ്ങളിയായ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് ഹാളിലാണ് ക്ലാസ് നടക്കുന്നത്

പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള പ്രിസൈഡിങ്ങ് ഓഫീസർ , ഫസ്റ്റ് പോളിങ്ങ് ഓഫീസർമാർ എന്നിവർക്കായുള്ള 3 ദിവസത്തെ പരിശീലന പരിപാടിക്കാണ് തുടക്കമായത്. ഒരു ദിവസം 4 ബാച്ചുകളിലായാണ് പരിശീലനം ഒരു ബാച്ചിൽ
44 ഉദ്യോഗസ്ഥരാണ് ഉള്ളത്.

ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ആകെ 194 പോളിങ്ങ് ബൂത്തിലേയും ഉദ്യോഗസ്ഥർക്കാണ് ക്ലാസ് . പരിശീലന ക്ലാസ് ബുധനാഴ്ച സമാപിക്കും. ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബി ഡി.ഒ. എം ഉല്ലാസൻ , എക്സ്റ്റഷൻ ഓഫീസർ ടി വി പ്രകാശൻ ,രജിതരാഘവൻ , വി ഇ.ഒ. അനീഷ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ക്ലാസ് നടക്കുന്നത്..