query_builder Tue Dec 1 2020 11:40 AM
visibility 129
എടപ്പാള്‍ ഃ കെ ടി ജയകൃഷ്ണൻ മാസ്റ്ററെ കൊലപ്പെടുത്തിയ പ്രസ്ഥാനം കേരളത്തിൽ മാത്രമായി ചുരുങ്ങിയപ്പോള്‍ ജയകൃഷ്ണൻ മാസ്റ്ററുടെ പ്രസ്ഥാനം തുടര്‍ച്ചയായി ഇന്ത്യ ഭരിക്കുന്ന പ്രസ്ഥാനമായി മാറിയെന്ന് ബിജെപി പാലക്കാട് മേഖല വൈസ് പ്രസിഡണ്ട് കെ.കെ.സുരേന്ദ്രന്‍ .
യുവമോർച്ച പൊന്നാനി നിയോജക മണ്ഡലം കമ്മറ്റിയുടെനേതൃത്വത്തിൽ നടന്ന ജയകൃഷ്ണൻ മാസ്റ്റര്‍ ബലിദാന അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ജില്ലാ ജനറൽ സെക്രട്ടറി അനീഷ് മൂക്കുതല അധ്യക്ഷത വഹിച്ചു .രാഹുൽ പന്താവൂർ .വിജയൻ മഠത്തി പാടം. സി പി ലാൽകൃഷ്ണ. കെപി വിസ്മയ എം വി പ്രവീണ . സബിത വിനയകുമാർ .എന്നിവർ പ്രസംഗിച്ചു