query_builder Tue Dec 1 2020 11:48 AM
visibility 653

തൃശൂർ /എരുമപ്പെട്ടി: വെള്ളറക്കാട് ബൈക്കിടിച്ച് പരുക്കേറ്റയാൾ മരിച്ചു.വെള്ളറക്കാട് വെള്ളത്തേരി കൊട്ടിലിങ്ങൽ മുഹമ്മദ്കുട്ടി(55)യാണ് മരിച്ചത്.ചൊവ്വാഴ്ച വൈകീട്ട് ഏഴ് മണിയോടെ കുന്നുകുളം-വടക്കാഞ്ചേരി പ്രധാന റോഡിൽ വെള്ളറക്കാട് കടങ്ങോട് പഞ്ചായത്ത് ഓഫീസ് സെൻ്ററിലാണ് അപകടമുണ്ടായത്.മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് വാങ്ങി തൊട്ടടുത്ത കടയിലേക്ക് നടന്ന് പോവുകയായിരുന്ന മുഹമ്മദ്കുട്ടിയെ ബൈക്കിടിച്ച് തെറിപ്പിക്കുകയായിരുന്നു. എസ്.കെ.എസ്.എസ്.എഫ് ആംബുലൻസ് പ്രവർത്തകർ ആദ്യം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും അവസ്ഥ ഗുരുതരമായതിനെ തുടർന്ന് പിന്നീട് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ചികിത്സയിലിരിക്കെ രാത്രി 12 മണിയോടെ മരിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന കടങ്ങോട് കൊമ്പത്തേയിൽ ഹനീഫ (55) യ്ക്കും അപകടത്തിൽ സാരമായി പരുക്കേറ്റിട്ടുണ്ട്.ഇദ്ദേഹത്തിൻ്റെ കാലിൻ്റെ മുട്ടിനും പലഭാഗങ്ങളിലും പൊട്ടൽ സംഭവിച്ചിട്ടുണ്ട്.പരിശോധനയിൽ കൊവിഡ് പോസറ്റീവാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.