query_builder Tue Dec 1 2020 11:43 AM
visibility 129
എൽ.ഡി.എ നെന്മാറ നിയോജക മണ്ഡലം കൺവെൻഷൽ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കൊല്ലങ്കോട്: നെന്മാറ നിയോജക മണ്ഡലം എൽ.ഡി.എ വടവന്നൂർ പഞ്ചായത്ത് കൺവെൻഷൻ വടവന്നൂർ ഗൗരീശങ്കർ കല്യാണമണ്ഡപത്തിൽ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി പി എം നേതാക്കൾ അധോലോക സംഘത്തിൻ്റെ കൈയാളായി പ്രവർത്തിക്കുന്നതായി ആരോപിച്ചു.ചടങ്ങിൽ കിസാൻ മോർച്ച ജില്ലാ പ്രസിഡൻ്റ് കെ വേണു സ്വാഗതം ആശംസിച്ച ചടങ്ങിൽ വടവന്നൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് പി.ജെ. ദീപക് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ജില്ല ജനറൽ സെക്രട്ടറി ഹരിദാസ് ജില്ലാ വൈസ് പ്രസിഡൻ്റ് കെ.ജി.പ്രദീപ് കുമാർ ബി ഡി ജെ എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.എൻ.അനുരാഗ് മണ്ഡലം പ്രസിഡൻ്റ് സന്തോഷ് കുമാർ എൻ .ബാബു മനോഹരൻ പി ആർ സുനിൽ സുരേന്ദ്രൻ പ്രശാന്ത് തുടങ്ങിയവർ പ്രസംഗിച്ചു.