query_builder Tue Dec 1 2020 12:33 PM
visibility 294
ഇരിങ്ങാലക്കുട: പത്ത് ലിറ്റര്‍ വാറ്റ് ചാരായവുമായി യുവാവിനെ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം ആര്‍ മനോജും സംഘവും അറസ്റ്റ് ചെയ്തു. മറ്റത്തൂര്‍ മാങ്കുറ്റിപ്പാടം തെക്കേത്തലവീട്ടില്‍ അഭീഷ് (35 വയസ്സ്) ആണ് പിടിയിലായത്. ചാരായം കടത്താന്‍ ഉപയോഗിച്ച ഡിയോ സ്‌കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്. കുപ്പി ഒന്നിന് 1500 രൂപ നിരക്കില്‍ വണ്ടിയില്‍ കൊണ്ട് നടന്ന് പ്രതി വില്‍പ്പന നടത്തുകയായിരുന്നുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.അന്വേഷണ സംഘത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ആര്‍ മനോജ് , പ്രിവന്റീവ് ഓഫീസര്‍മാരായ ജോഷി സി.ബി , കെ.എന്‍ സുരേഷ് , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വത്സന്‍ , ബിന്ദു രാജ് , ഫാബിന്‍ , ബെന്നി , രാകേഷ് , വനിതാ ഓഫീസര്‍ പിങ്കി മോഹന്‍ദാസ് എന്നിവരും ഉണ്ടായിരുന്നു.