query_builder Tue Dec 1 2020 12:45 PM
visibility 295
പൂച്ചാക്കൽ കേരളത്തിലെ ഏറ്റവും വലിയ ദ്വീപ് പഞ്ചായത്ത് എന്ന് വിശേഷിപ്പിക്കുന്ന പെരുമ്പളത്ത് മറ്റൊരു പ്രത്യേകത കൂടി. ചേർത്തല താലൂക്കിൽ വോട്ടർമാരുടെ എണ്ണം ഏറ്റവും കുറവുള്ള പഞ്ചായത്താണിത് 7838 ആണ് ഇവിടുത്തെ വോട്ടർമാരുടെ എണ്ണം ഇവരിൽ 3840 പുരുഷന്മാരും 3990 സ്ത്രീകളും ആണുള്ളത്. ജില്ലയിൽ പതിനായിരത്തിൽ താഴെ വോട്ടർമാരുള്ള മൂന്ന് പഞ്ചായത്തുകളിൽ പെരുമ്പളം ഉൾപ്പെടുന്നു. മുട്ടാർ വീയപുരം എന്നിവയാണ് മറ്റുള്ളവ. മുട്ടാർ ആണ് ജില്ലയിൽ ഏറ്റവും കുറവ് വോട്ടർമാരുള്ള പഞ്ചായത്ത് ഇവിടെ 7490 നാല് വോട്ടർമാരാണുള്ളത് വിവരം പഞ്ചായത്തിൽ 9929 വോട്ടർമാരും. പെരുമ്പളം ദ്വീപ് പഞ്ചായത്തിലേക്ക് വോട്ടിംഗ് സാമഗ്രികൾ കൊണ്ടുപോകുന്നത് ജങ്കാറിൽ ആണ്. പെരുമ്പളം ദ്വീപിൽ നാല് സ്കൂളുകളിലാണ് പോളിംഗ് സ്റ്റേഷൻ ഉള്ളത്. എന്നാൽ 75 കുടുംബങ്ങളുള്ള പാണാവള്ളി പഞ്ചായത്തിലെ അഞ്ചു തുരുത്തിൽ പോളിംഗ് സ്റ്റേഷനില്. ഇവിടെയുള്ളവർക്ക് വോട്ട് ചെയ്യണം എങ്കിൽ ബ്ലോക്ക് പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ എത്തണം. 16.14 ചതുരശ്ര കിലോമീറ്ററാണ് പെരുമ്പളം പഞ്ചായത്തിലെ വിസ്തൃതി. അഞ്ചുകിലോമീറ്റർ നീളമുണ്ട്. രണ്ട് കിലോമീറ്ററാണ് വീതി. മുൻപ് മറ്റത്തിൽ ഭാഗം പഞ്ചായത്തിന്റെ ഭാഗമായിരുന്നു. പിന്നീട് മറ്റത്തിൽ ഭാഗം പഞ്ചായത്ത് വിഭജിച്ച് പെരുമ്പളം അരൂക്കുറ്റി എന്നീ രണ്ടു പഞ്ചായത്തുകൾ രൂപവത്കരിക്കുക ആയിരുന്നു