query_builder Tue Dec 1 2020 12:48 PM
visibility 296

പാലക്കാട് : മാലമോഷണ കേസില്‍ കൊടുമ്പ് ഓലശ്ശേരി സ്വദേശി അനൂപിനെ ഒരു വര്‍ഷം കഠിന തടവിനും പിഴയടക്കാനും ചിറ്റൂര്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചു. 2019 ജൂലായ് ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേടുവന്ന മോട്ടോര്‍ സൈക്കിള്‍ വീട്ടില്‍ കയറ്റി നിര്‍ത്താനെന്ന വ്യാജേന അനുവാദം ചോദിക്കുകയും തുടര്‍ന്ന് പരാതിക്കാരിയുടെ കഴുത്തിലുള്ള സ്വര്‍ണ്ണമാല പൊട്ടിച്ച് മോട്ടോര്‍സൈക്കിളില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ പരാതിക്കാരിയെ തള്ളിവീഴ്ത്തി.
കൊല്ലങ്കോട് പോലീസ്, പാലക്കാട് ടൗണ്‍സൗത്ത് പോലീസ് എന്നിവര്‍ അന്വേഷണം നടത്തിയ കേസില്‍ പ്രോസിക്യൂഷനു വേണ്ടി അസിസ്റ്റന്‍്‌റ് പബ്ലിക് പ്രോസിക്യുട്ടര്‍ വി.ജി.ബിസി ഹാജരായി